വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേയൊരു കോലി, മറ്റാര്‍ക്കുണ്ട് ഈ റെക്കോര്‍ഡുകള്‍? ധോണിക്ക് പോലും കീഴടക്കാനായില്ല!!

ചില റെക്കോര്‍ഡുകള്‍ കോലിക്കു മാത്രം അവകാശപ്പെട്ടതാണ്

By Manu
സച്ചിനെ കടത്തി വെട്ടാൻ കോലി | Oneindia Malayalam

മുംബൈ: ആധുനിക ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് അതിവേഗം വളരുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ത്തു മുന്നേറുകയാണ് അദ്ദേഹം. 2008 ഓഗസ്റ്റ് 18നാണ് കോലിയെന്ന ക്രിക്കറ്റിലെ പുതിയ സൂപ്പര് താരത്തെ ലോകം കാണുന്നത്. ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കരിയറില്‍ തുടക്കം.

മൂന്നാം നമ്പറില്‍ ഇനി കോലി ഇറങ്ങില്ല!! മറ്റൊരാള്‍, ഞെട്ടിക്കുന്ന മാറ്റം... സൂചന നല്‍കി ശാസ്ത്രി മൂന്നാം നമ്പറില്‍ ഇനി കോലി ഇറങ്ങില്ല!! മറ്റൊരാള്‍, ഞെട്ടിക്കുന്ന മാറ്റം... സൂചന നല്‍കി ശാസ്ത്രി

പിന്നീട് ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരുന്ന കോലി ടീമിന്റെ നായക പദവിയില്‍ വരെയെത്തി. ലോക ക്രിക്കറ്റിലെ ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍ക്ക് ഉടമ കൂടിയാണ് അദ്ദേഹം. കോലിയുടെ പേരിലുള്ള ചില രസകരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഏകദിന പരമ്പരയില്‍ 500ല്‍ അധികം റണ്‍സ്

ഏകദിന പരമ്പരയില്‍ 500ല്‍ അധികം റണ്‍സ്

ഒരു ഏകദിന പരമ്പരയില്‍ 500ല്‍ അധികം റണ്‍സെടുത്ത ലോകത്തിലെ ഏക താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ആറു മല്‍സരങ്ങളുടെ പരമ്പരയിലാണ് കോലി ചരിത്രനേട്ടം കുറിച്ചത്. ഇന്ത്യ 5-1ന് ജയിച്ച പരമ്പരയില്‍ 558 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ഏക ഏഷ്യന്‍ ക്യാപ്റ്റന്‍

ഏക ഏഷ്യന്‍ ക്യാപ്റ്റന്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു പോലുമില്ലാത്ത ഒരു റെക്കോര്‍ഡ് കോലിയുടെ പേരിലുണ്ട്. 2015ലാണ് ധോണിയില്‍ നിന്നും കോലി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ ടെസ്റ്റില്‍ ടീമിനെ ജയത്തിലേക്കു നയിച്ച ഏക ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്.
ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു കന്നി ടെസ്റ്റ് പരമ്പര സമ്മാനിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും ഒാരോ ടെസ്റ്റുകളില്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്.

ഓസീസിനെതിരേ വേഗമേറിയ സെഞ്ച്വറി

ഓസീസിനെതിരേ വേഗമേറിയ സെഞ്ച്വറി

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്കു മാത്രം അവകാശപ്പെട്ടതാണ്. വെറും 52 പന്തിലാണ് അദ്ദേഹം മൂന്നക്കം തികച്ചത്.
2013ല്‍ ജയ്പൂരില്‍ നടന്ന ഏകദിനത്തിലായിരുന്നു കോലിയുടെ മിന്നല്‍ സെഞ്ച്വറി. മല്‍സരത്തില്‍ ഇന്ത്യ മികച്ച ജയം കൊയ്യുകയും ചെയ്തിരുന്നു.

ലോകകപ്പ് അരങ്ങറ്റത്തില്‍ സെഞ്ച്വറി

ലോകകപ്പ് അരങ്ങറ്റത്തില്‍ സെഞ്ച്വറി

ലോകകപ്പില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ആദ്യ താരം കൂടിയാണ് കോലി. 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയുമായാണ് കോലി തന്റെ ലോകകപ്പിലെ തുടക്കം ആഘോഷിച്ചത്. 83 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ച്വറി.
കരിയറില്‍ ഇതിനകം 39 സെഞ്ച്വറികള്‍ കോലി അടിച്ചെടുത്തു കഴിഞ്ഞു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ അദ്ദേഹത്തിന് 11 സെഞ്ച്വറികള്‍ കൂടി മതി.

 ഐപിഎല്ലില്‍ ഇതുവരെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടില്ല

ഐപിഎല്ലില്‍ ഇതുവരെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടില്ല

ഐപിഎല്ലിന്റെ 11 വര്‍ഷത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ലേലം ചെയ്യപ്പെട്ടിട്ടില്ലാത്ത ഏക ക്രിക്കറ്റര്‍ കൂടിയാണ് കോലി. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് അദ്ദേഹം. പ്രഥമ സീസണില്‍ എല്ലാ ഫ്രാഞ്ചൈസിയും അണ്ടര്‍ 19 കാറ്റഗറിയിലുള്ള ഒരു താരത്തെ ടീമിലെടുക്കണമായിരുന്നു. അന്ന് ആര്‍സിബി ടീമിലേക്കു കൊണ്ടു വന്നത് കോലിയെയാണ്. അതിനു ശേഷം ഒരിക്കല്‍പ്പോലും ആര്‍സിബി താരത്തെ കൈവിട്ടിട്ടില്ല.

 വേഗത്തില്‍ 10,000 റണ്‍സ്

വേഗത്തില്‍ 10,000 റണ്‍സ്

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്. സച്ചിനേക്കാള്‍ 54 ഇന്നിങ്‌സുകള്‍ കുറച്ചു കളിച്ചാണ് അദ്ദേഹം 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്.
259 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ 10,000 പൂര്‍ത്തിയാക്കിയതെങ്കില്‍ 205 ഇന്നിങ്‌സുകളിലാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്.

Story first published: Thursday, February 7, 2019, 15:43 [IST]
Other articles published on Feb 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X