വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: തുടക്കം യുഎഇയില്‍, 1986ല്‍ ഇന്ത്യ പങ്കെടുത്തില്ല!! 2016ല്‍ ലുക്ക് മാറി, ചരിത്രം ഇങ്ങനെ.

1984ലാണ് പ്രഥമ ടൂര്‍ണമെന്റ് അരങ്ങേറിയത്

ഇത് വരെ ഏഷ്യ കപ്പ് നേടിയ ടീമുകൾ | Oneindia Malayalam

ദുബായ്: മറ്റൊരു ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമന്റ് കൂടി ശനിയാഴ്ച മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഏഷ്യയിലെ ക്രിക്കറ്റ് സിംഹാസനം തേടി നിലവിലെ ജേതാക്കളായ ഇന്ത്യയുള്‍പ്പെടെ ആറു ടീമുകകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാ ടൂര്‍ണമെന്റ് കളിച്ചെത്തുന്ന ഹോങ്കോങും ഏഷ്യാ കപ്പില്‍ അണിനിരക്കും. ഏഷ്യാ കപ്പിന്റെ 14ാമത്തെ എഡിഷനാണ് യുഎഇയില്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ചില നാഴികക്കല്ലുകളിലേക്ക് ഒന്നു കണ്ണോടിക്കാം.

1

1984ല്‍ യുഎഇയിലാണ് കന്നി ഏഷ്യാ കപ്പ് അരങ്ങേറിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ മൂന്നു ടീമുകള്‍ മാത്രമേ ആദ്യ എഡിഷനില്‍ പങ്കെടുത്തുള്ളൂ. അന്നു സുനില്‍ ഗവാസ്‌കര്‍ നയിച്ച ഇന്ത്യ ചാംപ്യന്‍മാരാവുകയായിരുന്നു.

1986ലെ രണ്ടാം എഡിഷനില്‍ ഇന്ത്യ പങ്കെടുത്തില്ല. ആതിഥേയര്‍ കൂടിയായ ശ്രീലങ്കയുമായി ഇന്ത്യ അത്ര നല്ല രസത്തിലായിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ പിന്‍മാറ്റം. പാകിസ്താനെ തോല്‍പ്പിച്ച് ലങ്കയാണ് രണ്ടാം എഡിഷനില്‍ ജേതാക്കളായത്.

1988ല്‍ ബംഗ്ലാദേശില്‍ നടന്ന മൂന്നാമത്തെ ഏഷ്യാ കപ്പിനു വേദിയായത് ബംഗ്ലാദേശായിരുന്നു. ഫൈനലില്‍ ശ്രീലങ്കയയെ തകര്‍ത്തുവിട്ട് ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ കിരീടത്തില്‍ മുത്തമിട്ടു.

ഏഷ്യാ കപ്പില്‍ ഇതുവരെ ഇന്ത്യയുടെ ഒരു ബൗളര്‍ മാത്രമേ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളൂ. 1998ലെ ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ അര്‍ഷാദ് അയൂബാണ് 21 റണ്‍സിന് അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയത്. നിര്‍ണായകമായ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു.

2

1990ല്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്താന്‍ പങ്കെടുത്തില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നായിരുന്നു ഇത്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തുകയും ചെയ്തു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായതോടെ 1993ലെ ഏഷ്യാ കപ്പ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. 95ല്‍ ഷാര്‍ജയില്‍ നടന്ന അഞ്ചാം എഡിഷനില്‍ ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിച്ച് ഇന്ത്യ വിജയികളായി. 97ലെ തൊട്ടടുത്ത എഡിഷനില്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക കിരീടം തിരിച്ചുപിടിച്ചു.

4

2000ല്‍ ആദ്യമായി ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനല്‍ കാണാതെ പുറത്തായി. 2004, 08 വര്‍ഷങ്ങളിലെ ഏഷ്യാ കപ്പില്‍ ഇന്ത്യ ലങ്കയോട് ഫൈനലില്‍ പരാജയപ്പെട്ടു. 2010ല്‍ 15 വര്‍ഷത്തിനു ശേഷം ഇന്ത്യ ഏഷ്യാ കപ്പ് തിരിച്ചുപിടിച്ചു.

2012ല്‍ പാകിസ്താനും 14ല്‍ ശ്രീലങ്കയുമാണ് ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. 2016ലെ അവസാന എഡിഷന്‍ മുതല്‍ ഏഷ്യാ കപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഒന്നിടവിട്ട് ട്വന്റി20, ഏകദിനം എന്നീ ഫോര്‍മാറ്റുകളില്‍ ടൂര്‍ണമെന്റ് നടത്തിയത് 16 മുതലാണ്. ടി20 ഫോര്‍മാറ്റില്‍ നടന്ന പ്രഥമ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ചാംപ്യന്‍മാരായി.

3

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറായ 183 റണ്‍സിന് വേദിയായത് ഏഷ്യാ കപ്പാണ്. 2012ല്‍ പാകിസ്താനെതിരേയായിരുന്നു കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം.

ഏഷ്യാ കപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്തത് ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയും (1220 റണ്‍സ്)വിക്കറ്റെടുത്തത് ലങ്കയുടെ തന്നെ മറ്റൊരു ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് (30 വിക്കറ്റ്). ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി എംഎസ് ധോണിയുടെ പേരിലാണ് (95.16)

Story first published: Friday, September 14, 2018, 18:11 [IST]
Other articles published on Sep 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X