ഇന്ത്യന്‍ മധ്യനിരയെ പഴിക്കാന്‍ വരട്ടെ... അത്ര ദയനീയമല്ല, ജയിപ്പിക്കാനുമറിയാം, ഇതാ ഉദാഹരണങ്ങള്‍

മുംബൈ: നിലവില്‍ ഏകദിനത്തില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത് മധ്യനിര ബാറ്റിങാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിനാവുന്നിലെന്നതാണ് പ്രധാന പോരായ്മ. ഏകദിന ലോകകപ്പ് അടുത്തെത്തിനില്‍ക്കെ ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യവും ഇതുതന്നെ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മധ്യനിരയില്‍ പലരെയും ഇന്ത്യ പരീക്ഷിച്ചെങ്കിലും ഇവരൊന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിരുന്നില്ല.
എന്നാല്‍ ഇന്ത്യന്‍ മധ്യനിരയെ അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ. സമീപകാലത്തു മധ്യനിരയുടെ മികച്ച പ്രകടനം ടീമിനെ ജയിപ്പിച്ച ചില സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മധ്യനിരയുടെ മിടുക്ക് കൊണ്ട് ഇന്ത്യ ജയിച്ച മല്‍സരങ്ങള്‍ ഏതൊക്കെയന്നു നോക്കാം.

ഇന്ത്യ- ബംഗ്ലാദേശ് (ഏഷ്യാ കപ്പ് ഫൈനല്‍, 2018)
കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് മധ്യനിരയുടെ പ്രകടനമായിരുന്നു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 222 റണ്‍സിലൊതുക്കിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു കരുതിയത്. മറുപടിയില്‍ ബംഗ്ലാദേശും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇന്ത്യ പതറി. മൂന്നിന് 83 റണ്‍സെന്ന നിലയിലേക്കാണ് ടീം വീണത്.
എന്നാല്‍ ദിനേഷ് കാര്‍ത്തിക് (37), എംഎസ് ധോണി (36) എന്നിവരും കേദാര്‍ ജാദവും (23*) പൊരുതി നേടിയ ഇന്നിങ്‌സുകള്‍ ഇന്ത്യ വിജയത്തിലെത്തിക്കുകയായിരുന്നു. പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായ ജാദവ് വീണ്ടും കളത്തിലിറങ്ങി ടീമിനെ രക്ഷിക്കുകയായിരുന്നു. അവസാന പന്തിലാണ് ഇന്ത്യ വിജയറണ്‍സ് നേടിയത്.

ഇന്ത്യ- ന്യൂസിലാന്‍ഡ് (വെല്ലിങ്ടണ്‍, 2019)
ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യന്‍ മധ്യനിരയുടെ ശ്രദ്ധേയമായ പ്രകടനം കണ്ടു. അപ്രസക്തമായ അഞ്ചാമത്തെയും അവസാനത്തെയും കളിയിലാണ് മധ്യനിരയുടെ പ്രകടനം ടീമിന് തുണയായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. 18 റണ്‍സെടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ വീണ ഇന്ത്യ 100 റണ്‍സ് പോലും തികയ്ക്കില്ലെന്ന് ആരാധകര്‍ ഭയന്നു.
എന്നാല്‍ അമ്പാട്ടി റായുഡുവും വിജയ് ശങ്കറും വിട്ടുകൊടുത്തില്ല. മികച്ച ഇന്നിങ്‌സുകളിലൂടെ ഇരുവരും ടീമിന്റെ രക്ഷകരായി. 98 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയത്. 45 റണ്‍സെടുത്ത ശങ്കര്‍ റണ്ണൗട്ടാവുകയായിരുന്നു. കേദാര്‍ ജാദവ് (34), ഹര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 45) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. റായുഡു 90 പന്തില്‍ 113 റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യ 252 റണ്‍സെന്ന സ്‌കോറിലെത്തുകയും ചെയ്തു. മറുപടിയില്‍ കിവീസിനെ 217 റണ്‍സിനു പുറത്താക്കിയ ഇന്ത്യ 35 റണ്‍സിന്റെ ജയവും സ്വന്തമാക്കി.

ഇന്ത്യ- ഓസ്‌ട്രേലിയ (ഹൈദരാബാദ്, 2019)
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ കളിയിലും ഇന്ത്യയെ ജയിപ്പിച്ചത് മധ്യനിരയാണ്. 237 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. മറുപടിയില്‍ മുന്‍നിര ഫ്‌ളോപ്പായതോടെ ഇന്ത്യ നാലു വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായി.
എന്നാല്‍ അപരാജിതമായ നാലാം വിക്കറ്റില്‍ എംഎസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകട്ടിലൂടെ ഇന്ത്യയെ കരകയറ്റി. 141 റണ്‍സാണ് ഇരുവരും കൂടി അടിച്ചെടുത്തത്. കളിയില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചപ്പോള്‍ പുറത്താവാതെ 81 റണ്‍സെടുത്ത ജാദവ് മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications