വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തൊരടി, ഇന്ത്യക്കു മുന്നില്‍ നാണം കെട്ടവര്‍... ടീം ആകെ നേടിയ സ്‌കോര്‍ ഇന്ത്യന്‍ താരത്തോളമില്ല!!

ചില ഏകദിനങ്ങളില്‍ ഇന്ത്യ വമ്പന്‍ ജയമാഘോഷിച്ചിട്ടുണ്ട്

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ടീം ഇന്ത്യ നടത്തിക്കൊണ്ടിരക്കുന്നത്. ഏകദിനത്തില്‍ ചില ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് വണ്‍മാന്‍ ഷോയ്ക്കു മുന്നില്‍ എതിര്‍ ടീം നാണംകെട്ടു പോയ ചില മല്‍സരങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്.

അവനിപ്പോള്‍ പഴയ ആളല്ല, ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍... പൊള്ളാര്‍ഡ് പുകഴ്ത്തിയത് ഈ താരത്തെഅവനിപ്പോള്‍ പഴയ ആളല്ല, ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍... പൊള്ളാര്‍ഡ് പുകഴ്ത്തിയത് ഈ താരത്തെ

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ തനിച്ചു നേടിയ സ്‌കോര്‍ പോലും ഈ കളികളില്‍ എതിര്‍ ടീമിലെ എല്ലാവരുമിറങ്ങിയിട്ടും നേടാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഇത്തരത്തില്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടിയതിനേക്കാള്‍ കുറഞ്ഞ സ്‌കോറിന് എതിര്‍ ടീം ഓള്‍ഔട്ടായ മല്‍സരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

രോഹിത് ശര്‍മ 162, വിന്‍ഡീസ് 153

രോഹിത് ശര്‍മ 162, വിന്‍ഡീസ് 153

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു മുന്നില്‍ വിന്‍ഡീസ് നാണംകെട്ടിരുന്നു. 162 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. 20 ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
രോഹിത്തിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ 377 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ വിന്‍ഡീസ് വെറും 153 റണ്‍സിനു പുറത്തായിരുന്നു. 224 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 152*, നമീബിയ 130

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 152*, നമീബിയ 130

2003 ഏകദിന ലോകകപ്പില്‍ ചെറുമീനുകളായ നമീബിയയെ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യയും ചേര്‍ന്നു കശാപ്പ് ചെയ്തിരുന്നു. കളിയില്‍ 151 പന്തില്‍ പുറത്താവാതെ 152 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയത്. ഇന്ത്യ ഓവറില്‍ 311 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
മറുപടിയില്‍ വെറും 130 റണ്‍സിനു നമീബിയ കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. യുവരാജ് സിങ് ആറു റണ്‍സിന് നാലു വിക്കറ്റുമായി ബൗളിങില്‍ കസറി.

രോഹിത് ശര്‍മ 264*, ശ്രീലങ്ക 251ന് പുറത്ത്

രോഹിത് ശര്‍മ 264*, ശ്രീലങ്ക 251ന് പുറത്ത്

2014ല്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ലോക റെക്കോര്‍ഡ് കുറിച്ച ഏകദിനത്തില്‍ ശ്രീലങ്കയാണ് തകര്‍ന്നടിഞ്ഞത്. കളിയില്‍ രോഹിത് പുറത്താവാതെ നേടിയ 264 റണ്‍സ് ഇപ്പോഴും ലോക റെക്കോര്‍ഡാണ്. ഇന്ത്യ അഞ്ചു വിക്കറ്റിന് 404 റണ്‍സ് കളിയില്‍ വാരിക്കൂട്ടുകയും ചെയ്തു.
മറുപടിയില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് 251 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. 153 റണ്‍സിനാണ് കളിയില്‍ ഇന്ത്യ ജയിച്ചുകയറിയത്.

Story first published: Saturday, August 31, 2019, 15:08 [IST]
Other articles published on Aug 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X