For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: രോഹിതിന്റെ അഭാവം, പരിക്ക് സംബന്ധിച്ച വിവരം ഞങ്ങളോട് പറഞ്ഞിട്ടില്ല: കോലി

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ആരംഭമായിരിക്കുന്ന സാഹചര്യത്തിലും ആരാധകര്‍ തിരക്കുന്നത് രോഹിത് ശര്‍മയെയാണ്. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് പിന്നീട് ഐപിഎല്ലില്‍ത്തന്നെ മത്സരം കളിക്കുകയും ഫൈനലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പേര് പറഞ്ഞ് രോഹിതിനെ തഴഞ്ഞു. പിന്നീട് ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിച്ചെങ്കിലും ഇതുവരെയായും കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തമായ വിവരം നല്‍കിയിട്ടില്ല.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ് രോഹിതുള്ളത്. ഇപ്പോഴിതാ രോഹിതിനെ എന്തുകൊണ്ട് ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം തനിക്ക് അറിയില്ല് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 'ഞങ്ങളോടൊപ്പം എന്തുകൊണ്ട് അവന്‍ വന്നില്ലെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിവരവും നല്‍കിയിട്ടില്ല. ലഭിച്ചിരിക്കുന്ന വിവരം എന്‍സിഎയുടെയാണ്.ഡിസംബര്‍ 11ന് രോഹിതിന്റെ ശാരീക ക്ഷമത വീണ്ടും പരിശോധിക്കുമെന്നാണുള്ളത്. ഐപിഎല്ലിന് ശേഷമുള്ള ടീം തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇതു സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

rohitandkohli

രോഹിതിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണിത്'-വിരാട് കോലി പറഞ്ഞു. ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോലി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സും രോഹിതിന്റെ പേരിലാണ്. 10 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയില്‍ 1000 ഏകദിന റണ്‍സ് നേടുന്ന ആദ്യ താരമായി രോഹിതിന് മാറാമായിരുന്നു.

ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുമ്പോള്‍ പകരക്കാരനായി രോഹിത് ശര്‍മയെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കാതിരുന്നാല്‍ ടീമിനത് കടുത്ത തിരിച്ചടിയാവും. രോഹിതിന് 11ന് നടക്കുന്ന പരിശോധനയില്‍ കായിക ക്ഷമതയില്‍ മികവ് തെളിയിക്കാനായാല്‍ പരമ്പര കളിക്കാനാവും. അല്ലാത്ത പക്ഷം പരമ്പര നഷ്ടമാകും. ഇഷാന്ത് ശര്‍മക്ക് ടെസ്റ്റ് പരമ്പര കളിക്കാനാവില്ലെന്ന് എന്‍സിഎ വ്യക്തമാക്കി കഴിഞ്ഞു. ഐപിഎല്ലിനിടെ പരിക്കേറ്റ ഇഷാന്ത് വിശ്രമത്തിന് ശേഷം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണ്ണ കായിക ക്ഷമത കൈവരിക്കാനായില്ല. ഇതാണ് പരമ്പര നഷ്ടമാവാന്‍ കാരണം. ഓസ്‌ട്രേലിയക്കെതിരെയും വിദേശ മൈതാനത്തും മികച്ച റെക്കോഡുള്ള ഇഷാന്തിന്റെ അസാന്നിധ്യം ടെസ്റ്റില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

Story first published: Friday, November 27, 2020, 11:33 [IST]
Other articles published on Nov 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+