Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കില്‍ നിന്ന് രക്ഷയില്ല... ഡുപ്ലെസിസിന് അടുത്ത പരമ്പരയും നഷ്ടമാവും

ജൊഹാനസ്ബര്‍ഗ്: പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിന് സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയും നഷ്ടമായേക്കും. സെപ്തംബര്‍ 30നാണ് ദക്ഷിണാഫ്രിക്ക ആതിഥേയരാവുന്ന സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന, ട്വന്റി-ട്വന്റി പരമ്പര ആരംഭിക്കുന്നത്.

തോളിനേറ്റ പരിക്കാണ് എല്ലാ ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ഡുപ്ലെസിസിന് വില്ലനായത്. പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ട്വന്റി-ട്വന്റി മല്‍സരത്തില്‍ നിന്നും ഡുപ്ലെസിസ് പിന്‍മാറിയിരുന്നു. 2019ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ കൂടുതല്‍ വിശ്രമത്തിലൂടെ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മോചിതനാവാനുള്ള പരിശ്രമത്തിലാണ് ഡുപ്ലെസിസ്.

fafduplessis

അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യക്കെതിരേയും ഓസ്‌ട്രേലിയക്കെതിരേയും നടക്കാനിരിക്കുന്ന പരമ്പരകള്‍ക്ക് മുന്നോടിയായി തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഡുപ്ലെസിസ്.

Story first published: Saturday, August 11, 2018, 12:56 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+