വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്കിനു മുന്നില്‍ പകച്ചുപോയവര്‍, കരിയര്‍ തന്നെ അവസാനിച്ചു... ഹ്യൂസിന് നഷ്ടമായത് ജീവന്‍ തന്നെ!!

ഗുരുതരമായ പരിക്കുകള്‍ കാരണം ചില താരങ്ങള്‍ക്കു വിരമിക്കേണ്ടി വന്നിട്ടുണ്ട്

ലണ്ടന്‍: കായിക താരത്തിന്റെ കരിയറില്‍ പരിക്കിനെപ്പോലെ വില്ലനായ മറ്റൊരാളില്ല. ഫോം ഫോമിനെപ്പോലും കഠിനാധ്വാനത്തിലൂടെ മറികടക്കാന്‍ താരത്തിന് സാധിച്ചെന്നിരിക്കും. പക്ഷെ ഗുരുതരമായ പരിക്കുകളെ അതിജീവിച്ച് കളിക്കളത്തിലേക്കു തിരിച്ചുവരിക ഏറെ ദുഷ്‌കരമാണ്. നിരവധി പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് പരിക്കുകളെ തുടര്‍ന്ന് കളിയോട് തന്നെ വിടപറയേണ്ടിവന്നത്.

ഇത്തരത്തില്‍ പരിക്ക് വില്ലനായതോടെ വിസ്മൃതിയിലായ ലോക ക്രിക്കറ്റിലെ ചില പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മാര്‍ക്ക് ബൗച്ചര്‍ (ദക്ഷിണാഫ്രിക്ക)

മാര്‍ക്ക് ബൗച്ചര്‍ (ദക്ഷിണാഫ്രിക്ക)

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ നിരയിലായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറുടെ സ്ഥാനം. 2012 ജൂലൈ ഒമ്പതിനാണ് കരിയര്‍ തന്നെ അവസാനിപ്പിച്ച പരിക്ക് ബൗച്ചറെ പിടികൂടിയത്. ഹെല്‍മറ്റില്ലാതെ കളിയില്‍ വിക്കറ്റ് കാക്കുന്നതിനിടെ ഇമ്രാന്‍ താഹിറിന്റെ ബൗളിങില്‍ പന്ത് ബൗച്ചറുടെ കണ്ണില്‍ വന്ന് പതിക്കുകയായിരുന്നു.
തുടര്‍ന്നു കണ്ണിനു ശസ്ത്രക്രിയക്കു വിധേയനായെങ്കിലും ഫലമുണ്ടായില്ല. പരിക്ക് തനിക്കു വില്ലനാവുമെന്ന് മനസ്സിലായതോടെ ബൗച്ചര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഫില്‍ ഹ്യൂസ് (ഓസ്‌ട്രേലിയ)

ഫില്‍ ഹ്യൂസ് (ഓസ്‌ട്രേലിയ)

കളിക്കളത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് ജീവന്‍ തന്നെ നഷ്ടമായ താരമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഫില്‍ ഹ്യൂസ്. 2014ല്‍ സിഡ്‌നിയില്‍ നടന്ന സൗത്ത് ഓസ്‌ട്രേലിയയും ന്യൂസൗത്ത് വെയ്ല്‍സും തമ്മിലുള്ള കളിക്കിടെയാണ് ഹ്യൂസിന് പരിക്കേറ്റത്. ഹുക്ക് ഷോട്ടിനായി ശ്രമിച്ച ഹ്യൂസിന്റെ തലയില്‍ പന്ത് ശക്തിയില്‍ വന്നിടിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇവയ്ക്കിടയിലൂടെ ഇടതു ചെവിക്കു തൊട്ടുതാഴെയാണ് പന്ത് കൊണ്ടത്.
തുടര്‍ന്ന് ഗ്രൗണ്ടില്‍ ബോധരഹിതനായി വീണ ഹ്യൂസിനെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്കു വിധേയനാക്കി. എങ്കിലും അദ്ദേഹത്തിന് ബോധം വീണ്ടെടുക്കാനായില്ല. രണ്ടു ദിവസത്തിനു ശേഷം ഹ്യൂസിനെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത് ക്രിക്കറ്റ് ലോകത്തെ ഇന്നും കണ്ണീരണിയിക്കുന്ന സംഭവമാണ്.

നതാന്‍ ബ്രാക്കണ്‍ (ഓസ്‌ട്രേലിയ)

നതാന്‍ ബ്രാക്കണ്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പേസര്‍മാര്‍മാരില്‍ ഒരാളായിരുന്നു നതാന്‍ ബ്രാക്കണ്‍. എന്നാല്‍ പരിക്കുകളെ തുടര്‍ന്ന് നേരത്തേ തന്നെ അദ്ദേഹത്തിന് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു. മൂന്നു ഫോര്‍മാറ്റുകളിലുമായി 300ന് അടുത്ത് വിക്കറ്റുകള്‍ ബ്രാക്കണ്‍ വീഴ്ത്തിയിട്ടുണ്ട്. 2009ല്‍ ഓസ്‌ട്രേലിയന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുള്ള അദ്ദേഹം ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
എന്നാല്‍ കാല്‍മുട്ടിനേറ്റ തുടര്‍ച്ചയായ പരിക്കുകള്‍ ബ്രാക്കണിനെ വലച്ചു. വിടാതെ പിന്തുടര്‍ന്ന പരിക്കുകളെ തുടര്‍ന്ന് 31ാം വയസ്സില്‍ തന്നെ കളി നിര്‍ത്താന്‍ താരം നിര്‍ബന്ധിതനാവുകയായിരുന്നു. കുറച്ചു കാലം കൂടി മല്‍സരരംഗത്തുണ്ടായിരുന്നെങ്കില്‍ ലോകോത്തര താരമാി മാറാന്‍ ബ്രാക്കണിനാവുമായിരുന്നു.

സാബ കരീം (ഇന്ത്യ)

സാബ കരീം (ഇന്ത്യ)

പരിക്കുകളെ തുടര്‍ന്ന് നേരത്തേ കളി നിര്‍ത്തേണ്ടിവന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സാബ കരീം. ഒരു ടെസ്റ്റിലും 34 ഏകദിനങ്ങളിലും മാത്രമേ കരീം ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. 2000 മേയില്‍ ബംഗ്ലാദേശിനെതിരേ നടന്ന ഏകദിന മല്‍സരത്തിനിടെയാണ് കരിയര്‍ തന്നെ അവസാനിപ്പിച്ച പരിക്ക് താരത്തെ പിടികൂടിയത്.
മികച്ച വിക്കറ്റ് കീപ്പറായിരുന്ന കരീമിന് ദീര്‍ഘകാലം ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള മികവുണ്ടായിരുന്നു. എന്നാല്‍ ടീമംഗം കൂടിയായിരുന്ന അനില്‍ കുംബ്ലെയുടെ ത്രോയ്ക്കിടെ കണ്ണിനേറ്റ പരിക്ക് കരീമിന്റെ കരിയര്‍ അവസാനിപ്പിക്കുകായിരുന്നു.

 ക്രെയ്ഗ് കീസ്‌വെറ്റര്‍ (ഇംഗ്ലണ്ട്)

ക്രെയ്ഗ് കീസ്‌വെറ്റര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിനായി ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ക്രെയ്ഗ് കീസ്‌വെറ്ററുടെയും കരിയര്‍ അവസാനിപ്പിച്ചത് പരിക്കാണ്. ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം ഇംഗ്ലീഷ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു താരം. 46 ഏകദിനങ്ങളിലും 25 ട്വന്റി20കളിലും കീസ്‌വെറ്റര്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.
പല മുന്‍ താരങ്ങളെയും പോലെ അദ്ദേഹത്തിന്റെയും കരിയര്‍ അവസാനിപ്പിച്ചത് കണ്ണിനേറ്റ പരിക്കാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനിടെ ഡേവിഡ് വില്ലിലുടെ ബൗണ്‍സറിലാണ് കീസ്‌വെറ്ററുടെ വലതു കണ്ണിന് സാരമായി പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തിയെങ്കിലും 80 മുതല്‍ 85 ശതമാനം വരെ മാത്രമേ കാഴ്ചശക്തി ഉണ്ടാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫ്‌ളഡ്‌ലിറ്റ് മല്‍സരങ്ങളില്‍ കളിക്കുന്നത് ദുഷ്‌കരമാണെന്ന് മനസ്സിലായതോടെ കീസ്‌വെറ്റര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

കോലി സ്‌പെഷ്യലെന്ന് സച്ചിന്‍... മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍, ഇതാണ് കാരണം കോലി സ്‌പെഷ്യലെന്ന് സച്ചിന്‍... മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍, ഇതാണ് കാരണം

Story first published: Wednesday, August 1, 2018, 12:33 [IST]
Other articles published on Aug 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X