പരിക്ക്: രോഹിത് ശര്‍മ ലോകകപ്പിനില്ല?
പെര്‍ത്ത്: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് ലോകകപ്പ് വരെ നീളുമെന്ന് സൂചന. കാലിന് പരിക്കേറ്റ രോഹിതിന് ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ നഷ്ടമാകും എന്നാണ് അറിയുന്നത്. ത്രിരാഷ്ട്ര പരമ്പരയിലെ ആവസാന ലീഗ് മത്സരത്തില്‍ രോഹിതിനെ കളിപ്പിക്കേണ്ട എന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
പൂര്‍ണമായും ഫിറ്റാകാത്ത രോഹിതിനെ വെച്ച് ഒരു പരീക്ഷണത്തിന് ഇന്ത്യ ഇല്ല. ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് ജീവന്മരണ പോരാട്ടമാണ് ഇംഗ്ലണ്ടിനെതിരെ. ജയിച്ചാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാം. തോറ്റാല്‍ ഒരു കളി പോലും ജയിക്കാതെ മടങ്ങാം. ലോകകപ്പിന് ഒരുങ്ങുന്ന ടീം ഇന്ത്യയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയാകും തോല്‍വി.

ലോകകപ്പില്‍ ഓപ്പണറായി രോഹിത് എത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സാധ്യതകളെ അത് നന്നായിത്തന്നെ ബാധിക്കും. മികച്ച തുടക്കം കിട്ടിയാല്‍ കൂറ്റന്‍ സ്‌കോറുകളടിക്കുന്നതാണ് ഏകദിനത്തില്‍ രോഹിതിന്റെ ശീലം. ഏകദിന ക്രിക്കറ്റില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ക്കുള്ള റെക്കോര്‍ഡും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിതിന്റെ പേരിലാണ്.
ത്രിരാഷ്ട്ര കപ്പിന്റെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ 138 റണ്‍സെടുക്കുന്നതിനിടെയാണ് രോഹിതിന് പരിക്കേറ്റത്. തുടര്‍ന്ന് ധവാനും രഹാനെയും പങ്കാളികളായെങ്കിലും ഫലമുണ്ടായില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്റെ മോശം ഫോമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു ഘടകം. രോഹിതിന്റെ അഭാവത്തില്‍ ധവാന് മറ്റൊരു അവസരം കൂടി കിട്ടും ഇംഗ്ലണ്ടിനെതിരെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications