Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് പരിക്ക്: ഏഷ്യാകപ്പില്‍ കോലി നായകന്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണിയെ മാറ്റണമെന്ന് മുറവിളിയ്ക്കിടയില്‍ അടുത്ത പോരാട്ടത്തില്‍ നിന്ന് ധോണി ഒഴിവായി. പരിക്ക് മൂലം ഈ മാസം 25ന് ബാംഗ്ലാദേശില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ധോണി കളിക്കില്ല. പകരം നായക സ്ഥാനത്ത് യുവതാരം വീരാട് കോലിയെത്തും. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും.

ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇടതുകാലിനേറ്റ പരിക്ക് കാരണമാണ് ധോണിയെ മാറ്റിയതെന്ന് ബി സി സി ഐ അറിയിച്ചു. പത്ത് ദിവസത്തെ വിശ്രമമാണ് ധോണിയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

virak-kohli-with-ms-dhoni

ന്യൂസീലാന്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തോറ്റ് തുന്നം പാടിയ പശ്ചാത്തലത്തില്‍ നായസ്ഥാനത്തുനിന്ന് എം എസ് ധോണിയെ മാറ്റണമെന്ന ആവശ്യവുമായി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. ധോണിയെ നായക സ്ഥനത്ത് നിന്ന് മാറ്റണമെന്ന് മൊഹീന്ദര്‍ അമര്‍നാഥ് തുറന്നടിക്കുയും ചെയ്തു.

ഏകാദിനത്തിലും ടെസ്റ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാര്‍ വേണമെന്നാണ് ടീമിന്റെ ആവശ്യം. അതിനിടയിലാണി കോലി പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ വന്നിരിക്കുന്നത്. ഈ അങ്കത്തില്‍ ടീം വെടിക്കെട്ട് പൂരം കാഴ്ചവെച്ചാല്‍ ധോണിയെ മാറ്റണമെന്ന ആവശ്യത്തിന് കുറച്ചുകൂടെ ശക്തികൂടും.

Story first published: Friday, February 21, 2014, 8:48 [IST]
Other articles published on Feb 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+