Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് ഷമി ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങുന്നു; പകരം ഭുവനേശ്വര്‍ കുമാര്‍

ദില്ലി: ഓസ്‌ട്രേലിയയുമായുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ബൗളര്‍ മുഹമ്മദ് ഷമിയുടെ പരിക്ക്. സന്നാഹ മത്സരത്തിനിടെ കാല്‍ത്തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. നാലുമുതല്‍ ആറാഴ്ചവരെ ഷമിക്ക് വിശ്രമം വേണ്ടിവന്നേക്കും.

ഒന്‍പതു മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമിക്ക് പരിക്ക് കരിയറിന് തന്നെ ഭീഷണിയായിരിക്കുകയാണ്. നേരത്തെ കാല്‍മുട്ടിന് പരിക്കേറ്റതിന് തുടര്‍ന്ന് ഓപ്പറേഷനുശേഷമായിരുന്നു ഷമി രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, ഒരു മത്സരംപോലും കളിക്കാന്‍ കഴിയാതെ വീണ്ടും പുറത്തുപോകേണ്ടിവന്നതോടെ ഷമിയുടെ പരിക്ക് ഗുരുതരമാണോ എന്നതാണ് ബിസിസിഐയെ അലട്ടുന്നത്.

bhuvneshwar

2015ലെ ലോകകപ്പ് ക്രിക്കറ്റിനുശേഷം ഷമിക്ക് ഇന്ത്യന്‍ ടീമിനുവേണ്ടി പന്തെറിയാന്‍ കഴിഞ്ഞിട്ടില്ല. ഷമിക്കു പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിനൊപ്പം ചേരും. ഗുജറാത്ത് ബൗളര്‍ ജസ്പ്രീത് ബുമറ ഷമിക്ക് പകരക്കാരനാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഓസ്‌ട്രേലിയയിലെ സാഹചര്യം പരിഗണിച്ച് ഭുവനേശ്വര്‍ കുമാറിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ഷമിയെപ്പോലെ മികച്ച ഒരു ബൗളര്‍ പരമ്പരയ്ക്ക് തൊട്ടുമുന്നില്‍ നഷ്ടപ്പെടുന്നത് ഇന്ത്യയുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള ബൗളറായിരുന്നു ഷമി.

Story first published: Sunday, January 10, 2016, 9:14 [IST]
Other articles published on Jan 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+