For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി; ട്വന്റി 20 ലോകകപ്പിന് മിച്ചല്‍ സ്റ്റാര്‍ക്ക് ഇല്ല!

By Muralidharan

ഹൊബാര്‍ട്ട്: ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ മിച്ചല്‍ സ്റ്റാര്‍ക്ക് 2016 ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ഉണ്ടാകില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കാണ് സ്റ്റാര്‍ക്കിന് വില്ലനായിരിക്കുന്നത്. നേരത്തെ ഉണ്ടായ കാലിലെ പരിക്ക് ന്യൂസിലന്‍ഡിനെതിരെ അഡലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കൂടുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പരയിലാണ് സ്റ്റാര്‍ക്ക് 161 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ഓസ്‌ട്രേലിയയുടെ ഈ സീസണിലെ മത്സരങ്ങള്‍ക്ക് സ്റ്റാര്‍ക്ക് ഉണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റ് കളത്തില്‍ നിന്നും മടങ്ങിയ സ്റ്റാര്‍ക്കിന് ഒരു സര്‍ജറി ആവശ്യമാണ്. സര്‍ജറി കഴിഞ്ഞാല്‍ മാത്രമേ സ്റ്റാര്‍ക്ക് എപ്പോള്‍ കളിക്കളത്തില്‍ തിരിച്ചെത്തും എന്ന കാര്യം പറയാന്‍ പറ്റൂ. പക്ഷേ അതെന്തായാലും ട്വന്റി 20 ലോകകപ്പിന് മുമ്പേ ഉണ്ടാകില്ല - ക്രിക്കറ്റ് ഓസ്്‌ട്രേലിയയുടെ ഫിസിയോ ഡേവിഡ് ബീക്ക്‌ലി പറഞ്ഞു.

mitchellstarc

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണ് 25 കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക്. അത് മാത്രമല്ല, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് നല്ല പരിചയമുണ്ട് എന്നതും സ്റ്റാര്‍ക്കിന്റെ പ്രത്യേകതയാണ്. ഐ പി എല്ലില്‍ വിരാട് കോലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ് സ്റ്റാര്‍ക്ക്. 25 ടെസ്റ്റുകളില്‍ നിന്നായി 91 വിക്കറ്റുകളാണ് ഈ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറുടെ പക്കലുള്ളത്. 2016 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായാണ് ലോകകപ്പ്. ഇന്ത്യയിലാണ് 2016 ലോകകപ്പ് നടക്കുക.

Story first published: Friday, December 11, 2015, 10:30 [IST]
Other articles published on Dec 11, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+