For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇശാന്ത് ശര്‍മ ഫിറ്റല്ല; മോഹിതിന് നറുക്കുവീണേക്കും

By Gokul

സിഡ്‌നി: ലോകകപ്പിന് ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ ഇശാന്തിന് ഫിറ്റ്‌നസ് തെളിയിക്കാനായിട്ടില്ലെന്നാണ് വിവരം. ഇന്ത്യന്‍ ടീം അധികൃതര്‍ ഇക്കാര്യത്തില്‍ ഔദ്യോഗക വിശദീകരണം നല്‍കിയിട്ടില്ല. ഇശാന്ത് പുറത്തേക്ക് പോവുകയാണെങ്കില്‍ മോഹിത് ശര്‍മ ടീമിലെത്തിയേക്കും.

ലോകകപ്പ് നിലനിര്‍ത്താനെത്തിയ ഇന്ത്യന്‍ ടീമിന് കളിക്കാര്‍ക്കേറ്റ പരിക്ക് വില്ലനാവുകയാണ്. ഇശാന്ത് ശര്‍മയ്ക്കു പുറമേ ഭുവനേശ്വര്‍ കുമാറിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഭുവനേശ്വറിന് ലോകകപ്പില്‍ കളിക്കാനായേക്കുമെന്നാണ് വിവരം. രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയ രേഹിത് ശര്‍മയുടെ പരിക്കും ഇന്ത്യന്‍ ടീമിനേറ്റ കനത്ത തിരിച്ചടിയാണ്.

ishant-mohit-sharma

പരിക്കുമൂലം ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനുശേഷം രോഹിതിന് കളിക്കാന്‍ സാധിച്ചിട്ടില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. പരിക്കേറ്റ കളിക്കാരുമായി ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ എങ്ങിനെ വിജയം നേടുമെന്ന് മുന്‍ കളിക്കാരും ആശങ്കപ്പെടുന്നു.

ഇശാന്ത് ശര്‍മയെ ടീമിലെടുത്തതിനെ മുന്‍ ക്യാപ്റ്റന്‍ ഗാവസ്‌കാര്‍ നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. അവസാന ഓവറുകളില്‍ റണ്‍നിരക്ക് താഴ്ത്താന്‍ കഴിവുള്ള മോഹിത് ശര്‍മയെ ടീമിലെടുക്കണമായിരുന്നെന്നാണ് ഗാവസ്‌കറുടെ നിര്‍ദ്ദേശം. ക്യാപ്റ്റന്‍ ധോണിയും മോഹിത് ശര്‍മയില്‍ സംതൃപ്തനാണ്. ഇശാന്ത് ശര്‍മ മടങ്ങുകയാണെങ്കില്‍ മോഹിത് ടീമിലുണ്ടാകുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Story first published: Sunday, February 8, 2015, 8:08 [IST]
Other articles published on Feb 8, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+