വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടിയായി മുഖ്യ ബൗളര്‍ പുറത്ത്
കട്ടക്ക്: ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ നിന്നും പേസ് ബൗളര്‍ ദീപക് ചഹാര്‍ പുറത്ത്. പരിക്കിനെ തുടര്‍ന്ന് ദീപക് ചഹാര്‍ പുറത്താകുമ്പോള്‍ നവദീപ് സെയ്‌നിയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. വിശാഖപട്ടത്തണത്ത് നടന്ന രണ്ടാം മത്സരത്തിനിടെയാണ് ചാഹറിന് പരിക്കേറ്റത്. ഞായറാഴ്ച കട്ടക്കില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ 107 റണ്‍സിന്റെ വിജയവുമായി തിരിച്ചെത്തിയിരുന്നു. ഇതോടെ മൂന്നാം മത്സരം നിര്‍ണായകമായി മാറി. ഈ മത്സരത്തില്‍ ഓപ്പണിങ് ബൗളര്‍ ചാഹറിന്റെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. നടുവേദനയെ തുടര്‍ന്നാണ് ചാഹര്‍ പുറത്തായതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. സെയ്‌നിയെ ടീമിലെടുത്തകാര്യവും ബോര്‍ഡ് അറിയിച്ചു.

ചാഹറിന്റെ പരിക്ക് എത്രത്തോളമുണ്ടെന്നകാര്യം വ്യക്തമല്ല. താരത്തെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷമാകും ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിടുക. ഇന്ത്യയ്ക്ക് ജനുവരി മുതല്‍ വിദേശ പരമ്പരയുണ്ട്. പരിക്കില്‍നിന്നും മുക്തനായി ജസ്പ്രീത് ബുംറ തിരിച്ചെത്തുകയാണെങ്കില്‍ ഇന്ത്യയ്ക്ക് നേട്ടമാകും. അതേസമയം, ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനിടെ പരിക്കേറ്റത് ചാഹറിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications