Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് ആശ്വാസമാകുന്നു; ഭുവനേശ്വര്‍ കുമാര്‍ പരിശീലനം തുടങ്ങി, ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും

ഭുവനേശ്വര്‍ തിരിച്ചു വരുന്നു ആര് പുറത്തിരിക്കും?

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്‍ കളിക്കാന്‍ കഴിഞ്ഞില്ല. രണ്ടോ മൂന്നോ മത്സരത്തില്‍ പപുറത്തിരിക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ച ഭുവി നേരത്തെ പരിശീലനം ആരംഭിച്ചത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്.

bhuvneshwarkumar

വെസ്റ്റിന്‍ഡീസിനെതിരെ ജൂണ്‍ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ കളിയില്‍ ഭുവനേശ്വര്‍ ഇറങ്ങുമോ എന്ന് വ്യക്തമല്ല. അതേസമയം, ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30 നടക്കേണ്ടിയിരുന്ന നിര്‍ണായക മത്സരത്തില്‍ ഭുവനേശ്വര്‍ കളിച്ചേക്കും. പാക്കിസ്ഥാനെതിരെ 2.4 ഓവര്‍ എറിയുമ്പോഴേക്കും പരിക്കേറ്റ ഭുവി പിന്മാറിയിരുന്നു. മുഖ്യ ബൗളറെ നഷ്ടമായിട്ടും ഇന്ത്യ മത്സരത്തില്‍ ജയിച്ചുകയറി.

മുഹമ്മദ് ഷമിയാണ് ഭുവനേശ്വറിന് പകരം അഫ്ഗാനിസ്ഥാനെതിരെ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകളും താരം സ്വന്തമാക്കി. ഭുവനേശ്വര്‍ തിരിച്ചുവരുമ്പോള്‍ ഷമിയെ ഇന്ത്യ പുറത്തിരുത്തുമോ എന്നത് സംശയമാണ്. മികച്ച ഫോമിലാണെന്നതുകൊണ്ടുതന്നെ മൂന്നുപേസര്‍മാരെ പരീക്ഷിക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇ്ന്ത്യ മുന്നേറുന്നത്.

Story first published: Tuesday, June 25, 2019, 17:23 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+