ടെസ്റ്റിലെ കണക്ക് തീര്‍ക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം... ടെര്‍മിനേറ്റര്‍ എബിഡി പിന്‍മാറി
സെഞ്ചൂറിയന്‍: തന്റെ ബാറ്റിങ് പ്രകടനം കൊണ്ട് ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ കളിക്കില്ല. ടെസ്റ്റിലേറ്റ പരാജയത്തിന് ഏകദിനത്തില്‍ കണക്കുതീര്‍ക്കാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് വലിയ ആശ്വാസമാണ് എബിഡിയുടെ പിന്‍മാറ്റം.

കൈവിരലിനേറ്റ പരിക്കു മൂലമാണ് ഏകദിന പരമ്പരയിലെ ആദ്യ മൂന്നു കളികളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുന്നത്. നാലാം ഏകദിനത്തില്‍ ഡിവില്ലിയേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ഡിവില്ലിയേഴ്‌സ് പിന്‍മാറിയെങ്കിലും പകരക്കാരനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ടീമിലുള്ള ഖായ സോന്‍ഡോ അദ്ദേഹത്തിനു പകരം കളിച്ചേക്കുമെന്നാണ് സൂചന.

ജൊഹാന്നസ്ബര്‍ഗില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഡിവില്ലിയേഴ്‌സിന്റെ വലകു കൈവിരലിനു പരിക്കേറ്റത്. പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാന്‍ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുള്ള ടീമിനെയാണ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്.
മധ്യനിര ബാറ്റിങില്‍ ഡിവില്ലിയേഴ്‌സിന്റെ അഭാവം ഒരു പരിധി വരെ നികത്താന്‍ ശേഷിയുള്ള ഫര്‍ഹാന്‍ ബെഹര്‍ദിന്‍ ഏകദിന പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഡിവില്ലിയേഴ്‌സിനു പകരം സോന്‍ഡോ തന്നെ കളിക്കാനാണ് കൂടുതല്‍ സാധ്യത. 2015ന്‍ അവസാനത്തില്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംഗമായിരുന്നു സോന്‍ഡോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications