Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvsSL: ആരാവും ഇന്ത്യയുടെ ടോപ് സ്‌കോറര്‍? സാധ്യതാ പട്ടികയിലെ മൂന്ന് പേരിതാ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് ഈ മാസം 18ന് തുടക്കമാവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പരയിലായതിനാല്‍ ബി ടീമെന്ന് വിശേഷിപ്പിക്കാവുന്ന ടീമുമായാണ് ഇന്ത്യയുടെ വരവ്. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ യുവതാരങ്ങളുടെ നീണ്ട നിര ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡെ, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ തുടങ്ങിയവരെല്ലാമാണ് പ്രതീക്ഷാ താരങ്ങള്‍. ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ത്തന്നെ ബാറ്റിങ് വെടിക്കെട്ട് തന്നെയാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങിയാല്‍ ടി20 ലോകകപ്പിലിടം പിടിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചേക്കും. അതിനാല്‍ത്തന്നെ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ആരാവും ഇന്ത്യയുടെ ടോപ് സ്‌കോറര്‍? സാധ്യതാ പട്ടികയിലെ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

അവസാന ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ അദ്ദേഹം ഇതിനോടകം മികവ് തെളിയിച്ചിട്ടുള്ളതാണ്. ടി20 ലോകകപ്പിലേക്ക് ഇന്ത്യയുടെ സജീവ പരിഗണനയിലുള്ള താരമായതിനാല്‍ സൂര്യകുമാറിന് ഈ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ആറ് മത്സരത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. നിലവിലെ ഫോം വിലയിരുത്തുമ്പോഴും ശ്രീലങ്കയിലെ പിച്ചിന്റെ സ്വഭാവം പരിശോധിക്കുമ്പോഴും സൂര്യകുമാര്‍ തിളങ്ങാനുള്ള സാധ്യത കൂടുതലാണ്.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ ഓപ്പണറായി ശിഖര്‍ ധവാനൊപ്പം ഇറങ്ങാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സിലെ ധവാന്റെ ഓപ്പണിങ് പങ്കാളിയാണ് അദ്ദേഹം. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന പൃഥ്വിയുടെ സമീപകാല ഫോം വളരെ മികച്ചതാണ്. വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയ പൃഥ്വി ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തിലും തിളങ്ങി. ശ്രീലങ്കയില്‍ ഇന്ത്യ നടത്തിയ ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരത്തിലും തിളങ്ങാന്‍ പൃഥ്വിക്കായി. ഈ പ്രകടനങ്ങളെല്ലാം പൃഥ്വി ശ്രീലങ്കയിലും തിളങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നായകന്‍ ശിഖര്‍ ധവാനാണ് പട്ടികയിലെ മറ്റൊരാള്‍. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ഐപിഎല്‍ ആദ്യ പാദത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇതേ ഫോം തുടരാനായാല്‍ ശ്രീലങ്കയിലും അദ്ദേഹം തിളങ്ങും. ശ്രീലങ്കയില്‍ ഇതിന് മുമ്പ് കളിച്ച് അനുഭവസമ്പത്തുള്ളതിനാലും നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതിനാലും ധവാന്‍ ഇന്ത്യക്കായി തിളങ്ങാനുള്ള സാധ്യതയേറെയാണ്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ ധവാനും തിളങ്ങേണ്ടത് അനിവാര്യമാണ്.

Story first published: Tuesday, July 13, 2021, 18:31 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+