IND-SL: ആദ്യം ബാറ്റ് ചെയ്താല്‍ ഇന്ത്യ തോക്കുമോ? 2019ലെ ലോകകപ്പിന് ശേഷമുള്ള കണക്കുകളിതാ
മുംബൈ: 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കണ്ണീരോര്‍മയാണ്. കിരീടം ഉറപ്പിച്ച കുതിപ്പിന് ശേഷം സെമിയില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. എംഎസ് ധോണി തലകുനിച്ച് മടങ്ങിയ ആ മത്സരം എന്നും ആരാധക മനസില്‍ മായാതെ ഉണ്ടാവും. ഇന്ത്യ ഇപ്പോള്‍ ശ്രീലങ്കന്‍ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര 18നാണ് ആരംഭിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെട്ടോ? കണക്കുകള്‍ നിരത്തി മറ്റ് പ്രധാന ടീമുകളുമായി താരതമ്യം ചെയ്ത് കണക്കുകള്‍ പരിശോധിക്കാം.

ആദ്യം ബാറ്റ് ചെയ്ത മത്സരങ്ങളിലെ പ്രകടനം
2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത 11 മത്സരങ്ങളില്‍ ആറിലും ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ച് മത്സരത്തിലാണ് തോറ്റത്. ഈ പ്രകടനം ശരാശരി മാത്രമാണ്. ഓസ്‌ട്രേലിയ ഏഴ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ നാല് മത്സരം ജയിക്കുകയും മൂന്ന് മത്സരം തോല്‍ക്കുകയും ചെയ്തു. ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് അഞ്ച് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ രണ്ട് മത്സരം ജയിക്കുകയും മൂന്ന് മത്സരം തോല്‍ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക നാല് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ രണ്ട് മത്സരം വീതം തോല്‍ക്കുകയും ജയിക്കുകയും ചെയ്തു. ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്തത് രണ്ട് മത്സരത്തിലാണ്. ഈ രണ്ട് മത്സരവും അവര്‍ ജയിച്ചു.

ആദ്യം ബാറ്റ് ചെയ്തപ്പോഴുള്ള ശരാശരി ടോട്ടല്‍
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ വിജയിച്ച മത്സരങ്ങളിലെ ശരാശരി ടോട്ടല്‍ 327 റണ്‍സാണ്. തോറ്റ മത്സരങ്ങളിലെ ശരാശരി ടോട്ടല്‍ 306 റണ്‍സും. അതായത് മിക്ക മത്സരങ്ങളിലും 300ന് മുകളില്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത ജയിച്ച മത്സരങ്ങളിലെ ശരാശരി സ്‌കോര്‍ 329 റണ്‍സും തോറ്റ മത്സരങ്ങളിലെ ശരാശരി സ്‌കോര്‍ 270 റണ്‍സുമാണ്. ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്തപ്പോഴുള്ള ശരാശരി സ്‌കോര്‍ 296 റണ്‍സാണ്. ഇംഗ്ലണ്ട് ജയിച്ചമത്സരങ്ങളുടെ ശരാശരി സ്‌കോര്‍ 239 റണ്‍സും തോറ്റ മത്സരങ്ങളിലെ ശരാശരി സ്‌കോര്‍ 296 റണ്‍സുമാണ്.

ആദ്യം ബാറ്റ് ചെയ്തപ്പോഴുള്ള റണ്‍റേറ്റ്
ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വിജയിച്ചപ്പോഴുള്ള മത്സരങ്ങളിലെ റണ്‍റേറ്റ് പരിശോധിച്ചാല്‍ അവസാന 10 ഓവറില്‍ 9.12 ആണ്. ആദ്യം ബാറ്റ് ചെയ്ത് തോറ്റ മത്സരങ്ങളിലെ അവസാന 10 ഓവറിലെ ഇന്ത്യയുടെ റണ്‍റേറ്റ് 9.19ആണ്. അതായത് ജയിച്ച മത്സരങ്ങളേക്കാള്‍ കൂടുതലാണ് തോറ്റ മത്സരങ്ങളിലെ റണ്‍റേറ്റ്. ആദ്യം ബാറ്റ് ചെയ്ത് ജയിച്ച മത്സരങ്ങളുടെ ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യയുടെ ശരാശരി 5.58ആണ്. തോറ്റ മത്സരങ്ങളിലെ ശരാശരി 4.48ഉും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications