For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് കളിക്കാരാണ് ഇന്ത്യയുടെ ലോകകപ്പ് സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം

ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യത ഏറെയുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ ഏറ്റവും മികച്ച ടീമുമായി കളത്തിലിറങ്ങുമ്പോള്‍ ആരെയും തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്ത്യന്‍ നിരയ്ക്കുമുണ്ട്. ലോകകപ്പില്‍ ഒരുപിടി മികച്ച താരങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെ മൈതാനത്ത് കളിക്കാനിറങ്ങുക.

virat-bumrah

കളിക്കാരെല്ലാം മികവുള്ളവരാണെങ്കിലും രണ്ട് താരങ്ങളാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകളെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കിള്‍ ഹോള്‍ഡിങ് പറയുന്നു. വിരാട് കോലിയും ജസ്പ്രീത് ബുംറയുമാണ് ആ കളിക്കാര്‍. ഇവര്‍ ലോക നിലവാരത്തിലുള്ള കളിക്കാരാണ്. ഇവര്‍ക്ക് ലോകകപ്പ് നേടിയെടുക്കാനുള്ള എല്ലാ കഴിവുകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ 1983ല്‍ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്. അന്ന് വിന്‍ഡീസിന്റെ അവസാന വിക്കറ്റായി പുറത്തായത് ഹോള്‍ഡിങ് ആണ്. മൈക്കിള്‍ ഹോള്‍ഡിങ്ങിനെ മൊഹീന്ദര്‍ അമര്‍നാഥ് പുറത്താക്കി ഇന്ത്യ ലോകകപ്പില്‍ ജേതാക്കളാകുന്ന മുഹൂര്‍ത്തം അവിസ്മരണീയമാണ്. അന്ന് ഇന്ത്യ ലോകകപ്പ് നേടിയ ഇംഗ്ലണ്ടില്‍ തന്നെയാണ് ഇക്കുറിയും ലോകകപ്പിന് വേദിയാകുന്നത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനും ഏറെ സാധ്യതയുണ്ടെന്ന് ഹോള്‍ഡിങ് പറഞ്ഞു. അവര്‍ സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്നതും മികച്ച ഫോമിലാണെന്നതും മേല്‍ക്കൈ നല്‍കുന്നുണ്ട്. ഇന്ത്യയും ടീമിനെന്ന നിലയില്‍ കരുത്തരാണ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യയുടെ മുഖമുദ്ര. ഇംഗ്ലണ്ടോ ഇന്ത്യയോ ലോകകപ്പ് നേടിയില്‍ താന്‍ അമ്പരക്കില്ലെന്നും ഹോള്‍ഡിങ് വ്യക്തമാക്കി.

Story first published: Friday, May 17, 2019, 17:07 [IST]
Other articles published on May 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+