വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്‍ പ്രകടനം ഇങ്ങനെ; ഫ്‌ളോപ്പായി കുല്‍ദീപും രോഹിത്തും

ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഒരുങ്ങാനുള്ള മികച്ച വേദിയായിരുന്ന ഐപിഎല്‍. ടി20യിലേയും ഏകദിന ക്രിക്കറ്റിലേയും പ്രകടനത്തെ ഒരുപോലെ വിലയിരുത്താന്‍ കഴിയില്ലെങ്കിലും കളിക്കാരുടെ ഫോമും ശാരീരികക്ഷമതയുമെല്ലാം അളക്കാനുള്ള വേദിയായിരുന്നു ഐപിഎല്‍ എന്ന് നിസ്സംശയം പറയാം.

പതിനെട്ടുവര്‍ഷത്തെ കരിയറിനുശേഷം ഡാനിയേല്‍ ഡി റോസി റോമ വിടുന്നു പതിനെട്ടുവര്‍ഷത്തെ കരിയറിനുശേഷം ഡാനിയേല്‍ ഡി റോസി റോമ വിടുന്നു

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ഭൂരിപക്ഷംപേരും ഐപിഎല്ലിലെ അവസരം മുതലെടുത്തവരാണ്. ലോകകപ്പിന് മുന്നോടിയായി പരിക്ക് ഭയമുണ്ടായിരുന്നിട്ടുകൂടി കളിക്കാര്‍ ഐപിഎല്ലില്‍ മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ മറ്റു കളിക്കാരുടെ ഫോമില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുമില്ല. ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഐപിഎല്ലിലെ പ്രകടനം ഇങ്ങനെയാണ്.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് ഓപ്പണ്‍ ചെയ്യുക ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്നായിരിക്കും. ധവാന്‍ ഐപിഎല്ലില്‍ മിന്നിയപ്പോള്‍ രോഹിത് പലപ്പോഴും ശരാശരിക്ക് മുകളിലേക്കുയര്‍ന്നില്ല. 16 മത്സരങ്ങള്‍ കളിച്ച ധവാന്‍ അഞ്ച് അര്‍ധശതകം ഉള്‍പ്പെടെ 521 റണ്‍സാണ് അടിച്ചെടുത്തത്. രോഹിത് ശര്‍മയാകട്ടെ 15 മത്സരങ്ങളില്‍ നിന്നും 405 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. രണ്ട് അര്‍ധസെഞ്ച്വറികളും താരം നേടി. ഐപിഎല്ലിനിടയ്ക്ക് പരിക്കേറ്റത് രോഹിത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിരാട് കോലിയും മധ്യനിരയും

വിരാട് കോലിയും മധ്യനിരയും

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധശതകവും ഉള്‍പ്പെടെ കോലി 464 റണ്‍സ് ആണ് നേടിയത്. ലോകകപ്പില്‍ നാലാം സ്ഥാനത്ത് കളിക്കുമെന്ന് കരുതപ്പെട്ടിരുന്ന വിജയ് ശങ്കറിന്റെ പ്രകടനവും മോശമായിരുന്നു. 15 കളികളില്‍നിന്നും 20.33 ശരാശരിയില്‍ 244 റണ്‍സ് ആണ് നേടിയത്. കെഎല്‍ രാഹുല്‍ ആണ് ബാറ്റ്‌സ്മാന്മാരില്‍ മുന്നിലെത്തിയത്. 14 കളികളില്‍ നിന്നും ഒരു സെഞ്ച്വറിയും 6 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ രാഹുല്‍ 593 റണ്‍സ് അടിച്ചെടുത്തു.

എംഎസ് ധോണിയും ദിനേഷ് കാര്‍ത്തിക്കും ജാദവും

എംഎസ് ധോണിയും ദിനേഷ് കാര്‍ത്തിക്കും ജാദവും

ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ എംഎസ് ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരിക്കല്‍ക്കൂടി ബാറ്റ് വീശിയപ്പോള്‍ റണ്ണൊഴുകിയെത്തി. 15 കളികളില്‍ നിന്നും ധോണി 416 റണ്‍സാണ് നേടിയത്. കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ ആയ 89 ഉള്‍പ്പെടെ 3 അര്‍ധശതകവും സ്വന്തമാക്കി. ദിനേഷ് കാര്‍ത്തിക് 14 കളികളില്‍നിന്നും 253 റണ്‍സാണ് നേടിയത്. ജാദവ് 14 കളികളില്‍ നിന്നും 162 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തി.

അടിച്ചുതകര്‍ത്ത് ഹാര്‍ദിക് പാണ്ഡ്യ

അടിച്ചുതകര്‍ത്ത് ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്ലിലെ ഫോം ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളതാണ്. സീസണില്‍ വേഗതയേറിയ അര്‍ധശതകം നേടിയ പാണ്ഡ്യയുടെ ഉയര്‍ന്ന സ്‌കോര്‍ 91 ആണ്. 16 കളികളില്‍നിന്നും 402 റണ്‍സ് പാണ്ഡ്യ അടിച്ചെടുത്തു. 14 വിക്കറ്റുകളും വീഴ്ത്തി. മറ്റൊരു ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാകട്ടെ 16 കളികളില്‍ നിന്നും 15 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ബൗളര്‍മാര്‍

ബൗളര്‍മാര്‍

ഐപിഎല്ലില്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ശരാശരിക്കും മുകളിലാണ്. തകര്‍പ്പന്‍ പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ 16 കളികളില്‍നിന്നും 19 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി 14 കളികളില്‍നിന്നാണ് 19 വിക്കറ്റുകള്‍ നേടിയത്. ഭുവനേശ്വര്‍ കുമാര്‍ 15 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളും സ്വന്തമാക്കി. യുസ്‌വേന്ദ്ര ചാഹല്‍ 14 കളികളില്‍നിന്നും 18 വിക്കറ്റുകള്‍ നേടിയപ്പോള്‍ കുല്‍ദീപ് യാദവ് തീര്‍ത്തും നിരാശപ്പെടുത്തി. 9 കളികളില്‍ നിന്നും 4 വിക്കറ്റ് മാത്രമാണ് ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ക്ക് നേടാനായത്.


Story first published: Wednesday, May 15, 2019, 11:23 [IST]
Other articles published on May 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X