സിസ്നി: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം ജനുവരി 26ന് തുടങ്ങാനിരിക്കെ ഓസ്ട്രേലിയന്‍ ടീമിന് കനത്ത തിരിച്ചടി. ഓസ്ട്രേലിയന്‍ ടീമിലെ ട്വന്റി20 സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ ഗ്ലെന്‍ മാക്സ്വെല്ലിന് പരിക്കുമൂലം കളിക്കാന്‍ കഴിയില്ല.
കാലിനേറ്റ പരിക്കുമൂലം ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കളിക്കാന്‍ മാക്സ്വെല്ലിന് സാധിച്ചിരുന്നില്ല. അതേ പരിക്ക് തന്നെയാണ് ഇപ്പോള്‍ വില്ലയായി നില്‍ക്കുന്നത്.
മാക്സ്വെല്ലിന് പകരമായി സൗത്ത് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ട്രാവിസ് ദേശീയ ടീമില്‍ എത്തുന്നത്.
ട്വന്റി20 ലോകകപ്പ് വരാനിരിക്കെ ടീമിന്റെ കായിക ക്ഷമത പരിശീലിക്കാന്‍ കിട്ടിയ അവസരമായാണ് ഓസ്ട്രേലിയന്‍ ടീം ഈ പരമ്പരയെ കാണുന്നത്.