ന്യൂസീലന്‍ഡ് ടെസ്റ്റ്; ഇന്ത്യയെ നാണംകെടുത്തുന്ന കളിക്കണക്കുകള്‍ ഇതാ
വെല്ലിങ്ടണ്‍: ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്് ഏറ്റവും നാണംകെട്ട പരമ്പരയാണ് ന്യൂസീലന്‍ഡില്‍ അവസാനിച്ചത്. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കൊമ്പ് കിവീസ് പേസര്‍മാര്‍ എറിഞ്ഞുടച്ചു. വിരാട് കോലിയടക്കമുള്ള പ്രതിഭാശാലികള്‍ പന്തിന്റെ ദിശയറിയാതെ കുഴങ്ങി. ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് ശൈലിയും അനാവശ്യ ഷോട്ടുകളും ടീമിനെ ദയനീയ തോല്‍വിയിലേക്ക് തള്ളിവിട്ടു.
നിലയുറപ്പിച്ച് കളിക്കുകയെന്ന ടെസ്റ്റ് തന്ത്രം ഓര്‍ക്കുന്ന ഒരു താരം പോലും ഇന്ത്യന്‍ നിരയിലില്ലായിരുന്നു എന്നതാണ് സത്യം. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമെന്ന സല്‍പ്പേരിന് കോട്ടം തട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം തല ഉയര്‍ത്താനാവാത്ത സ്ഥിതിയാണ്. മത്സരശേഷമുള്ള ഇന്ത്യയുടെ പ്രകടനത്തിന്റെ കണക്കുകള്‍ ചുവടെ...

18.05 ആണ് ഇന്ത്യയുടെ ഒരു വിക്കറ്റിനിടയിലെ ശരാശരി റണ്‍സ്. ഇത് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ മൂന്നമാത്തെ മോശം ശരാശരിയാണ്. 2002-03 സീസണില്‍ ന്യൂസീലന്‍ഡില്‍ 13.37 ശരാശരി,1969-70ല്‍ ഇന്ത്യയില്‍ ന്യൂസീലന്‍ഡിനെതിരേ 16.61 ശരാശരി എന്നിവയാണ് ഇതിന് മുമ്പുള്ള ഇന്ത്യയുടെ മോശം പ്രകടനം.
242 റണ്‍സാണ് നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഇന്ത്യ നേടിയ ഉയര്‍ന്ന ടീം സ്‌കോര്‍. രണ്ട് മത്സരങ്ങളോ അതിലധികമോ ഉള്ള ടെസ്റ്റ് സീരിസിലെ ഇന്ത്യയുടെ രണ്ടാമത്തെ മോശം സ്‌കോറാണിത്.

എട്ട് മുതല്‍ 10വരെയുള്ള വിക്കറ്റുകളിലെ കൂട്ടുകെട്ടില്‍ ന്യൂസീലന്‍ഡിന്റെ ശരാശരി 34.16 ആണ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നാണിത്. മറുവശത്ത് 12 ഇന്നിങ്‌സുകളില്‍ നിന്നായി ഇന്ത്യയുടെ വാലറ്റത്തിന്റെ ശരാശരി വെറും 10.33 മാത്രം.
58 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഈ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ട് മത്സരങ്ങളോ അതിലധികമോ ഉള്ള ടെസ്റ്റ് പരമ്പരകളിലെ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും മോശം ടോപ് സ്‌കോറാണിത്.
2011-12ലാണ് ഇന്ത്യ അവസാനമായി ടെസ്റ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും 4-0നാണ് ഇന്ത്യ തോറ്റത്. കൂടാതെ വിരാട് കോലിയുടെ നായകത്വത്തിന് കീഴില്‍ ആദ്യമായാണ് ഇന്ത്യ വൈറ്റ് വാഷ് തോല്‍വി വഴങ്ങുന്നത്.

9.50ആണ് ഈ പരമ്പരയിലെ കോലിയുടെ ശരാശരി. 2, 19, 3, 14 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍.താരത്തിന്റെ കരിയറിലെ മോശം രണ്ടാമത്തെ പ്രകടനമായിരുന്നു ഇത്. 2016-17ല്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 9.20 ശരാശരിയില്‍ 46 റണ്‍സാണ് കോലി നേടിയത്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 218 റണ്‍സ് മാത്രമാണ് കോലി നേടിയത്.
14 വിക്കറ്റുമായി ടിം സൗത്തി ആഘോഷമാക്കിയ പരമ്പരയായിരുന്നു ഇത്.സൗത്തിയുടെ മികച്ച രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണിത്. 2013-14ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 18 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications