വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

2007ലെ ടി20 ലോകകപ്പിലാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനാണ് രോഹിത് ശര്‍മ. വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ ശേഷം രോഹിത്തിലേക്ക് നായകസ്ഥാനം എത്തുകയായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. 2007ലെ ടി20 ലോകകപ്പിലാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ സെപ്തംബര്‍ 19ന് നടന്ന ടി20 മത്സരത്തിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.

കൃത്യമായി പറഞ്ഞാല്‍ യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയ മത്സരം. രോഹിത് അരങ്ങേറ്റം കുറിച്ച ടി20 മത്സരത്തിലെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ട സഹ കളിക്കാര്‍ ഇന്നെവിടെയാണ്?. പരിശോധിക്കാം. ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗുമായിരുന്നു ഓപ്പണര്‍മാര്‍. സെവാഗ് ഇപ്പോള്‍ കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിലും കളിക്കുന്നുണ്ട്. ഗൗതം ഗംഭീറും കമന്റേറ്ററായും അവതാരകനുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

1

രാഷ്ട്രീയത്തിലും ഗംഭീര്‍ സജീവമാണ്. മധ്യനിരയില്‍ റോബിന്‍ ഉത്തപ്പയും എംഎസ് ധോണിയും രോഹിത് ശര്‍മയുമായിരുന്നു ഉണ്ടായിരുന്നത്. ഉത്തപ്പ കഴിഞ്ഞിടെയാണ് വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലായിരുന്നെങ്കിലും ഐപിഎല്ലിലും അദ്ദേഹം കളിച്ചിരുന്നു. വിരമിച്ചതിനാല്‍ത്തന്നെ കമന്റേറ്ററായി ഉത്തപ്പ എത്താനാണ് സാധ്യത. എംഎസ് ധോണിയായിരുന്നു ക്യാപ്റ്റന്‍. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും സിഎസ്‌കെ നായകനാണ്. അധികം വൈകാതെ ധോണി പരിശീലകസ്ഥാനത്തേക്ക് എത്താനാണ് സാധ്യത.

യുവരാജ് സിങ്ങും ഇര്‍ഫാന്‍ പഠാനും ജോഗീന്ദര്‍ ശര്‍മയുമായിരുന്നു ടീമിലെ മറ്റ് പ്രധാനികള്‍. യുവരാജ് ഒരോവറില്‍ ആറ് സിക്‌സുകളടക്കം 58 റണ്‍സാണ് നേടിയത്. 12 പന്തിലാണ് യുവിയുടെ അന്നത്തെ പ്രകടനം. യുവരാജ് കഴിഞ്ഞിടെ ലെജന്റ്‌സ് ലീഗില്‍ കളിച്ചിരുന്നു. യുവി അധികം വൈകാതെ പരിശീലകറോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

2

ജോഗീന്ദര്‍ ശര്‍മ മീഡിയം പേസര്‍ ബാറ്റ്‌സ്മാനായിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ജോഗീന്ദറിനായിരുന്നു. ജോഗീന്ദര്‍ മത്സരത്തില്‍ 57 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. ജോഗീന്ദര്‍ ശര്‍മ ഇപ്പോള്‍ ഹരിയാനയിലെ ഡെപ്യൂട്ടി സൂപ്രണ്ടന്റാണ്. ഇര്‍ഫാന്‍ പഠാന്‍ മൂന്ന് വിക്കറ്റുമായി മത്സരത്തില്‍ തിളങ്ങി. ഇന്ന് അവതാരകനായും കമന്റേറ്ററായും ഇര്‍ഫാന്‍ മാറുന്നു. സിനിമയിലും ഇര്‍ഫാന്‍ ഒരു കൈ നോക്കുന്നുണ്ട്.

3

ശ്രീശാന്ത്, ആര്‍ പി സിങ്, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ടീമിലെ മറ്റ് ബൗളര്‍മാര്‍. മലയാളി പേസര്‍ ശ്രീശാന്ത് ലെജന്റ്‌സ് ലീഗില്‍ കളിച്ചിരുന്നു. കൂടാതെ രാഷ്ട്രീയത്തിലും സിനിമയിലുമെല്ലാം ശ്രീശാന്ത് സജീവമാണ്. ആര്‍പി സിങ്ങാണ് പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമന്‍. രണ്ട് വിക്കറ്റാണ് മത്സരത്തില്‍ ആര്‍പി വീഴ്ത്തിയത്. ഇടം കൈയന്‍ പേസറായ ആര്‍പി സിങ് ഇപ്പോള്‍ അവതാരകനെന്ന നിലയില്‍ സജീവമാണ്. കമന്റേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

4

ഹര്‍ഭജന്‍ സിങ്ങായിരുന്നു സ്പിന്നര്‍. ലെജന്റ്‌സ് ലീഗില്‍ കളിക്കുന്ന ഹര്‍ഭജന്‍ അവതാരകനായും കമന്റേറ്ററായും സജീവമാണ്. അധികം വൈകാതെ പരിശീലക റോളിലേക്ക് ഹര്‍ഭജന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിലും ഹര്‍ഭജന്‍ സജീവമാണ്.

ഇംഗ്ലണ്ടിനെതിരായ ഈ മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിനാണ് ജയിച്ചത്. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. വീരേന്ദര്‍ സെവാഗ് (68) ഗൗതം ഗംഭീര്‍ (58), യുവരാജ് സിങ് (58) എന്നിവര്‍ ഫിഫ്റ്റി നേടിയത്. യുവരാജ് സിങ്ങാണ് കളിയിലെ താരമായത്.

Story first published: Monday, September 19, 2022, 18:37 [IST]
Other articles published on Sep 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X