Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ പരമ്പരയ്ക്കായി ഷമി കടുത്ത പരിശീലനത്തില്‍; തന്ത്രങ്ങള്‍ ഒരുക്കുന്നു

ഷമി കടുത്ത പരിശീലനത്തില്‍ | Oneindia Malayalam

ദില്ലി: അടുത്തമാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ഒരുങ്ങുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പര്യടനത്തില്‍ പരമ്പര നേടാന്‍ കഴിയാതിരുന്ന ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടുമെന്ന പ്രതീക്ഷയിലാണ്. ഡിസംബര്‍ 6 മുതലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

പരമ്പരയ്ക്കായി ഷമി കടുത്ത പരിശീലനത്തിലാണ്. സാങ്കേതിക വിദ്യകളുടെ സഹായത്താലാണ് പരിശീലനം. മുന്‍ മത്സരങ്ങളിലെ വീഡിയോയും ഓസ്‌ട്രേലിയന്‍ കളിക്കാരുടെ ദൗര്‍ബല്യവുമെല്ലാം പഠിച്ച് അതിനനുസരിച്ച് പന്തെറിയാനുള്ള ശ്രമത്തിലാണെന്ന് ഷമി പറഞ്ഞു. എതിരാളികള്‍ കരുത്തരായതുകൊണ്ടുതന്നെ തയ്യാറെടുപ്പുകളും അതിനനുസരിച്ച് വേണമെന്നമാണ് താരത്തിന്റെ നിലപാട്.

mohammadshami

ഇംഗ്ലണ്ടില്‍ പേസ് ബൗളിങ് നിര മികവു കാട്ടിയിരുന്നു. ഒട്ടേറെ വീഡിയോകള്‍ കണ്ടാണ് ഇപ്പോഴത്തെ പരിശീലനം. കൃത്യമായ ലൈനും ലെങ്തും പ്രധാനമാണ്. എല്ലായിപ്പോഴും തങ്ങള്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കാറുണ്ട്. എന്നാല്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങളും കളിയുടെ ഭാഗമാണെന്നും ഓസ്‌ട്രേലിയയിലും മികച്ച പ്രകടനം നടത്താമെന്നാണ് പ്രതീക്ഷയെന്നും ഷമി പറഞ്ഞു. ഇത്തവണ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കളിക്കാത്തതിനാല്‍ ഇന്ത്യയ്ക്ക് മികച്ച സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

സ്മിത്തും വാര്‍ണറും കളിക്കാത്തത് ഓസ്‌ട്രേലിയയെ ദുര്‍ബലരാക്കുമെന്നും ഷമി പറഞ്ഞു. എന്നാല്‍, ഇന്ത്യ നൂറു ശതമാനവും പുറത്തെടുക്കകയും പദ്ധതികള്‍ കൃത്യമായി നടപ്പാക്കുകയും വേണം. നന്നായി കളിച്ചാല്‍ അടുത്ത ലോകകപ്പില്‍ കളിക്കനാന്‍ കഴിയുമെന്ന പ്രതീക്ഷയും ഷമിക്കുണ്ട്. മറ്റു താരങ്ങളുടെ ശാരീരികക്ഷമത കൂടി കണക്കിലെടുത്തായിരിക്കും തന്റെ ലോകകപ്പ് സാന്നിധ്യമെന്നും ഷമി വ്യക്തമാക്കി.

Story first published: Tuesday, November 13, 2018, 11:55 [IST]
Other articles published on Nov 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+