വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ് തോറ്റു, ദ്രാവിഡിന് കാര്യങ്ങള്‍ എളുപ്പമല്ല!, ടി20 ലോകകപ്പ് നിര്‍ണ്ണായകം

ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റിക്കുന്ന നിലയിലാണ് നിലവില്‍ ടീമിന്റെ പോക്ക്

1

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയത് വലിയ കടമ്പകള്‍ താണ്ടിയാണ്. കോവിഡിനെത്തുടര്‍ന്ന് ദ്രാവിഡ് വിശ്രമത്തില്‍ പോയതോടെ വിവിഎസ് ലക്ഷ്മണെ പരിശീലകനാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങിയത്. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് തലേ ദിവസം ആരോഗ്യം വീണ്ടെടുത്ത് രാഹുല്‍ ഇന്ത്യയുടെ പരിശീലകനായി ടീമിനൊപ്പം ചേരുകയും ലക്ഷ്മണ്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ തിരക്കിട്ട് ദ്രാവിഡ് ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ നാണക്കേട് തലയില്‍ പേറാനായിരുന്നു. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിയപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റിക്കുന്ന നിലയിലാണ് നിലവില്‍ ടീമിന്റെ പോക്ക്. രോഹിത് ശര്‍മയെന്ന നായകന് പഴയ മികവ് ക്യാപ്റ്റന്‍സിയില്‍ കാട്ടാനാവുന്നില്ല.

ASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാംASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാം

1

ടീമിനുള്ളിലെ പഴയ ഒത്തിണക്കം നഷ്ടപ്പെട്ടു. അനാവശ്യ പരീക്ഷണങ്ങള്‍ ടീമില്‍ നടത്തുന്നതാണ് പ്രധാന പ്രശ്‌നം. രാഹുല്‍ ദ്രാവിഡിനെപ്പോലെ വലിയ കരിയര്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരത്തില്‍ നിന്നും അനുഭവസമ്പന്നനായ പരിശീലകനില്‍ നിന്നും ഇതിലും മികച്ച പദ്ധതികള്‍ പ്രതീക്ഷിക്കുന്നു. ടീമിന്റെ പ്ലേയിങ് 11 ദ്രാവിഡ് അടിക്കടി മാറ്റം വരുത്തുന്നതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.

ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് പോലും താരങ്ങള്‍ക്ക് പ്ലേയിങ് 11 സ്ഥാനം നഷ്ടമാകുന്ന അവസ്ഥ. ഇത് താരങ്ങളുടെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിക്കുന്നുണ്ടെന്ന് പല പ്രമുഖരും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രവി ശാസ്ത്രിക്ക് ശേഷം ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തി. പിന്നീട് ഇതുവരെ നടത്തിയത് നിരവധി പരീക്ഷണങ്ങളാണ്.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

2

സൂര്യകുമാര്‍ യാദവിനെയും റിഷഭ് പന്തിനെയും ഓപ്പണറാക്കിയതും ദീപക് ഹൂഡയെ ഫിനിഷറാക്കിയതും ഏഷ്യാ കപ്പില്‍ നാല് സ്പിന്നര്‍മാരെയും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും പരിഗണിച്ച് പോയതുമെല്ലാം ദ്രാവിഡിന്റെ അതിബുദ്ധി തന്ത്രങ്ങളുടെ ഭാഗമാണ്. എന്നാല്‍ ഇതെല്ലാം ഇന്ത്യന്‍ ടീമിന്റെ സംതുലിതാവസ്ഥയെ തകര്‍ക്കുന്നതായിരുന്നു.

3

ഏഷ്യാ കപ്പിലെ തോല്‍വിക്ക് പിന്നാലെ ദ്രാവിഡിനെതിരേ വിമര്‍ശനം ശക്തമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ദ്രാവിഡിന്റെ കസേരക്ക് ചെറുതായി ഇളക്കം തട്ടിയിരിക്കുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്ത പക്ഷം ദ്രാവിഡിന്റെ ചീട്ടുകീറാന്‍ സാധ്യത കൂടുതലാണ്. ദ്രാവിഡ് മോശം പരീക്ഷണങ്ങള്‍ നടത്തി തിരിച്ചടി നേരിടുമ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രിയെ പ്രശംസിക്കുന്നവരും ഏറെയാണ്.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

4

ദ്രാവിഡ് ആദ്യം മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കുകയാണ് വേണ്ടത്. ഇത്രയും പരീക്ഷണം നടത്തിയിട്ടും മികച്ച ബാക്കപ്പ് ഓപ്പണറെ കണ്ടെത്താനും കൂടുതല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ കണ്ടെത്താനും ദ്രാവിഡിന് സാധിച്ചിട്ടില്ല. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ലോകകപ്പ് കളിക്കാതിരുന്നാല്‍ പകരം ഇന്ത്യയുടെ പേസ് നിരയില്‍ ആരൊക്കെ?. ടി20 ലോകകപ്പിന് മുമ്പ് ദ്രാവിഡിന് മുന്നില്‍ ചോദ്യങ്ങളേറെ. ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ ദ്രാവിഡിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, September 10, 2022, 23:12 [IST]
Other articles published on Sep 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X