Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഭക്ഷണം പോര, ഇന്ത്യന്‍ കളിക്കാര്‍ എഴുന്നേറ്റ് പോയി

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ഉശിര് പോര എന്നാരെങ്കിലും കരുതിയെങ്കില്‍ തെറ്റി. പക്ഷേ ഈ ഉശിര് കളിക്കുന്ന കാര്യത്തില്‍ കാണാന്‍ പറ്റില്ല എന്ന് മാത്രം. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിഞ്ഞപ്പോഴാണ് ടീം ഇന്ത്യയുടെ വ്യത്യസ്തമായ ഒരു മുഖം സംഘാടകര്‍ കണ്ടത്.

ഓസ്‌ട്രേലിയന്‍ ഭക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അതൃപ്തരായിരുന്നു എന്നാണ് ബ്രിസ്‌ബേനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മെനുവില്‍ വെജിറ്റേറിയന്‍ ഐറ്റം കാണിനില്ല എന്ന് പറഞ്ഞ് ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ഭക്ഷണം കഴിക്കാതെ വാക്ക് ഔട്ട് നടത്തുകയും ചെയ്തു. ഗാബയില്‍ മാത്രമല്ല, രണ്ട് പരിശീലന മത്സരങ്ങള്‍ക്ക് വിളമ്പിയ ഭക്ഷണവും നിലവാരമില്ലാത്തതായിരുന്നു എന്ന് ഇന്ത്യന്‍ കളിക്കാര്‍ക്ക് പരാതിയുണ്ട്.

ishant

ഓസ്‌ട്രേലിയയില്‍ പര്യടനത്തിന് എത്തിയത് മുതല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ശരിക്ക് ഭക്ഷണം കിട്ടുന്നില്ലത്രെ. എന്നാല്‍ ഫില്‍ ഹ്യൂസിന്റെ മരണം നടന്ന ഉടനെയായതിനാല്‍ ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ സംഘം പരസ്യമാക്കിയില്ല. അഡിലെയ്ഡിലെ ഭക്ഷണം ഇന്ത്യന്‍ കളിക്കാര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നത്രെ. സൗത്ത് ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യന്‍ കുക്കിനെ വെച്ചാണ് കളിക്കാര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയത്.

എന്നാല്‍ ബ്രിസ്‌ബേനിലെത്തിയതോടെ കളി വീണ്ടും മാറി. വെജിറ്റേറിയന്‍ ഭക്ഷണം മെനുവില്‍ ഉണ്ടായിരുന്നേ ഇല്ല. ഇഷാന്ത് ശര്‍മയും സുരേഷ് റെയ്‌നയും ഇതേക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. പുറത്ത് പോയി ഭക്ഷണം വാങ്ങിവെന്ന താരങ്ങളെ ഭക്ഷണവുമായി അകത്തേക്ക് കയറ്റില്ലെന്നായി സുരക്ഷാ ജീവനക്കാര്‍. സ്‌റ്റേഡിയത്തിന് പുറത്തിരുന്നാണ് ഇഷാന്തും റെയ്‌നയും ഭക്ഷണം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, December 20, 2014, 11:48 [IST]
Other articles published on Dec 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+