ഏഷ്യകപ്പ് ട്വന്റി20യില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ വനിതകള്‍, പരാജയപ്പെടുത്തിയത് പാകിസ്ഥാനെ
ബാങ്കോക്ക് : ചിരവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യകപ്പ് ട്വന്റി20 കിരീടം സ്വന്തമാക്കി. 17 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബൗളിങ് നിരയാണ് പാകിസ്ഥാനെ അറിയറവ് പറയിച്ചത്.

ഏഷ്യകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ നാലാം തവണയാണ് പാകിസ്ഥാനെ പരാജയപ്പെടുത്തുന്നത്. ഇത് ആറാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യകപ്പ് കിരീടം നേടുന്നത്.
മിതാലി രാജിന്‍റെ 73 റണ്‍സ് മികവിലാണ് ഇന്ത്യ 121 റണ്‍സ് എടുത്തത്. ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് മിതാലിയുടെ ഇന്നിങ്സ്. മിതാലിയാണ് പ്ലേയര്‍ഓഫ് ദി മാച്ചും പ്ലേയര്‍ ഓഫ് ദി സീരീസും.
ഏക്താ ബിഷത് രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വിട്ടു കൊടുത്താണ് ഏക്ത രണ്ട് വിക്കറ്റ് നേടിയത്. അനുജ പാട്ടീല്‍, ജുഹലന്‍ ഗോസ്വാമി, ഷെയ്ഹ പാണ്ഡെ, പ്രീതി ബോസ് എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി.25 റണ്‍സെടുത്ത ബിസ്മ മറോഫ് ആണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications