Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു സാമ്യം... പരമ്പരവിജയം, രോഹിത്തിന് 200, പരമ്പരനേട്ടം, മിതാലിക്ക് 200!! ഇന്ത്യ തകര്‍ന്നു

പരമ്പരനേട്ടം,പക്ഷെ നാണം കെട്ട തോൽവിയും | Oneindia Malayalam
1

ഹാമില്‍റ്റണ്‍: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ അതേ പാത പിന്തുടരുകയാണ് വനിതാ ടീമും. പുരുഷ ടീം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി തൊട്ടടുത്ത കളിയില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ വനിതാ ടീമും ഇതാവര്‍ത്തിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച് വനിതാ ടീം മൂന്നു മല്‍സരങ്ങളുടെ പരമ്പര വരുതിയിലാക്കിയിരുന്നു. എന്നാല്‍ അപ്രസക്തമായ മൂന്നാമത്തെ കളിയില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വന്‍ പരാജയമേറ്റുവാങ്ങി.

മറ്റൊരു സാമ്യത കൂടി പുരുഷ, വനിതാ ടീമുകള്‍ക്കുണ്ട്. ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജിന്റെ 200ാം ഏകദിനമായിരുന്നു ഇത്. ഈ കളിയിലാണ് ഇന്ത്യ ദയനീയമായി തോറ്റത്. ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 200ാം ഏകദിനമായിരുന്നു ന്യൂസിലാന്‍ഡിനെിരായ കഴിഞ്ഞ മല്‍സരം. ഇരുക്യാപ്റ്റന്‍മാര്‍ക്കും ഈ നാഴികക്കല്ല് കയ്‌പേറിയ അനുഭവമായി മാറുകയും ചെയ്തു.

മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ആറോവര്‍ ബാക്കിനില്‍ക്കെ 149 റണ്‍സില്‍ കിവീസ് എറിഞ്ഞിടുകയായിരുന്നു. ദീപ്തി ശര്‍മയുടെ (52) ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ 24 റണ്‍സിന് പുറത്തായപ്പോള്‍ ആദ്യ രണ്ടു കളികളിലും കസറിയ സ്മൃതി മന്ദാനയ്ക്ക് ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലു വിക്കറ്റെടുത്ത അന്ന പീറ്റേഴ്‌സനും മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയ തഹൂഹുയുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.

മറുപടിയില്‍ 29.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ആമി സാറ്റേര്‍ത്ത്‌വെയ്റ്റും (66*) സൂസി ബെയ്റ്റ്‌സും (57*) നേടിയ അര്‍ധസെഞ്ച്വറികളാണ് കിവികളെ അനായാസ ജയത്തിലേക്കു നയിച്ചത്. 74 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ആമിയുടെ ഇന്നിങ്‌സ്. കിവീസ് ബൗളര്‍ അന്ന പീറ്റേഴ്‌സന്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്മൃതിയാണ് പരമ്പരയുടെ താരം.

Story first published: Friday, February 1, 2019, 13:29 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+