വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഏകദിനത്തില്‍ ഇവര്‍ 200 അടിച്ചേക്കും'; ഇന്ത്യയുടെ പെണ്‍താരങ്ങളുടെ മികച്ച മൂന്ന് പ്രകടനം ഇതാ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ന് പുരുഷ ടീമിനോളം ആരാധകരുടെ പ്രിയപ്പെട്ടവരാണ്. സമീപകാലത്തായി മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങളാണ് ഇന്ത്യയുടെ വനിതാ ടീം സ്വന്തമാക്കിയത്. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ കുറവാണെന്ന പഴയ പല്ലവി തങ്ങളുടെ ബാറ്റിങ് പ്രകടനത്തിലൂടെ ഇവര്‍ തിരുത്തി. ഇന്ന് കോലിയേയും ധോണിയേയും രോഹിതിനേയും ആരാധിക്കുന്നപോലെ തന്നെ മിതാലിയേയും ഹര്‍മന്‍പ്രീതിനെയും സ്മൃതി മന്ദാനയേയും ആരാധിക്കുന്നുണ്ട്.

വെടിക്കെട്ട് ബാറ്റിങ്

വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയുടെ ആരാധക മനസില്‍ സ്ഥാനം നേടിയ വനിതാ ക്രിക്കറ്റ് താരങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യക്കുവേണ്ടി വനിതാ താരങ്ങള്‍ ഇരട്ട സെഞ്ച്വറി നേടുന്ന കാലം വിദൂരമല്ല. നിലവിലെ ഇന്ത്യയുടെ പെണ്‍ താരങ്ങളുടെ ഏകദിനത്തിലെ മികച്ച മൂന്ന് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദീപ്തി ശര്‍മ

ദീപ്തി ശര്‍മ

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ ഭാവിയില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ്. 22കാരിയായ ദീപ്തിയുടെ നിലവിലെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 188 റണ്‍സാണ്.2017ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിനെതിരെയാണ് ദീപ്തിയുടെ വെടിക്കെട്ട് പ്രകടനം പിറന്നത്.

ഓപ്പണറായി ഇറങ്ങിയ ദീപ്തി 160 പന്തില്‍ 27 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് 188 റണ്‍സ് നേടിയത്.117.5 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്ത ഇന്ത്യ അയര്‍ലന്‍ഡിനെ 109 റണ്‍സിന് ഓള്‍ഔട്ടാക്കി 249 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി. മത്സരത്തില്‍ ഒരു വിക്കറ്റും ദീപ്തി വീഴ്ത്തിയിരുന്നു.കരിയറില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുള്ളതിനാല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി ദീപ്തിയില്‍ നിന്ന് ഭാവിയില്‍ പ്രതീക്ഷിക്കാം.

ഐപിഎല്‍ എല്ലാ ടി20 ടൂര്‍ണമെന്റിനേക്കാളും മികച്ചത്; പുകഴ്ത്തി മിച്ചല്‍ സാന്റ്‌നര്‍

ഹര്‍മന്‍പ്രീത് കൗര്‍

ഹര്‍മന്‍പ്രീത് കൗര്‍

ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അസാമാന്യ പ്രഹരശേഷിയുള്ള താരമാണ്. 2017ലെ ഏകദിന ലോകകപ്പ് സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 171 റണ്‍സാണ് ഹര്‍മന്‍ നേടിയത്. 115 പന്തില്‍ 20 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ഹര്‍മന്‍പ്രീത് ബാറ്റിങ് വെടിക്കെട്ട് നടത്തിയത്.അന്ന് നാലാം നമ്പറിലിറങ്ങിയാണ് ഹര്‍മനിന്റെ പ്രകടനം.

നിലവില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന ഹര്‍മന്‍ ഭാവിയില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ പ്രതിഭയുള്ള താരമാണ്. 2017ലെ ലോകകപ്പ് ഫൈനലിലും 51 റണ്‍സുമായി ഹര്‍മന്‍ തിളങ്ങിയെങ്കിലും ഒമ്പത് റണ്‍സിന് ആതിഥേയരായ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റില്‍ നിന്ന് 26 റണ്‍സും 99 ഏകദിനത്തില്‍ നിന്ന് 2372 റണ്‍സും 114 ടി20യില്‍ നിന്ന് 2186 റണ്‍സുമാണ് ഹര്‍മന്‍പ്രീത് നേടിയിട്ടുള്ളത്.

ഇന്നാണ് ആ ദിനം; ക്രിക്കറ്റ് ലോകകപ്പിലെ ഹര്‍മന്‍പ്രീതിന്റെ 171 റണ്‍സ് നേട്ടത്തെ ആഘോഷിച്ച് ആരാധകര്‍

സ്മൃതി മന്ദാന

സ്മൃതി മന്ദാന

ടി20യിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ സ്മൃതി വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സെവാഗിനോട് ആരാധകര്‍ ചെയ്യുന്ന സ്മൃതി ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 135 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം.

129 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. സ്മൃതിയുടെ കരുത്തില്‍ ഇന്ത്യ 178 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റില്‍ നിന്ന് 81 റണ്‍സും 51 ഏകദിനത്തില്‍ നിന്ന് 2025 റണ്‍സും 75ടി20യില്‍ നിന്ന് 1716 റണ്‍സുമാണ് സ്മൃതിയുടെ സമ്പാദ്യം.

Story first published: Monday, July 20, 2020, 16:32 [IST]
Other articles published on Jul 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X