ഞങ്ങളും ലോകകപ്പ് കളിക്കുന്നുണ്ടേ... വനിതകളുടെ ആദ്യകളിയില്‍ ഇന്ത്യ Vs ബംഗ്ലാദേശ്
കുട്ടിക്രിക്കറ്റിന്റെ പൂരം ആണുങ്ങള്‍ക്ക് മാത്രമുളളതല്ല. ട്വന്റി 20 ലോകകപ്പില്‍ വനിതകളും കളിക്കാനിറങ്ങുന്നു. പുരുഷ ലോകകപ്പ് തുടങ്ങുന്ന ഇന്ന് (മാര്‍ച്ച് 15 ചൊവ്വാഴ്ച) തന്നെയാണ് വനിതാ ലോകകപ്പും തുടങ്ങുന്നത്. ആതിഥേയരായ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 ന് ബെംഗളൂരുവിലാണ് കളി. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് പുരുഷ ലോകകപ്പില്‍ ഇന്ത്യ - ന്യൂസിലന്‍ഡ് കളിയുമുണ്ട്.
മിതാലി രാജാണ് ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കുന്നത്. ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ജനുവരിയില്‍ 2 -1 നും ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരിയില്‍ 3 - 0നുമായിരുന്നു ഇന്ത്യയുടെ പരമ്പര വിജയങ്ങള്‍. മുമ്പ് രണ്ട് തവണ ലോകകപ്പിന്റെ സെമിഫൈനല്‍ വരെ എത്തിയിട്ടുണ്ടെങ്കിലും ഫൈനല്‍ കളിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞിട്ടില്ല.

ജഹനാര ആലമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍. സന്നാഹ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ വനിതകള്‍ കളിക്കാനിറങ്ങുന്നത്. മിതാലി രാജ്, ജുലന്‍ ഗോസ്വാമി, ഏക്താ ബിസ്റ്റ്, അനുജ പാട്ടില്‍ തുടങ്ങിയ പ്രമുഖരുള്ള ഇന്ത്യക്കെതിരെ ബംഗ്ലാ വനിതകള്‍ക്ക് അത്ര എളുപ്പമല്ല കാര്യങ്ങള്‍. ഇന്ത്യന്‍ നിരയില്‍ ഏഴ് പേര്‍ 2014 ലെ ലോകകപ്പ് കളിച്ചവരാണ്. ബംഗ്ലാദേശിന്റെ പുരുഷടീമും ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications