വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ മെയ്ഡനില്‍ ഹാട്രിക്ക്!! അപൂര്‍വ്വ റെക്കോര്‍ഡുമായി ദീപ്തി... ആദ്യ ഇന്ത്യന്‍ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം

Deepti Sharma creates history, becomes 1st Indian cricketer to bowl 3 maidens in T20Is

സൂറത്ത്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മല്‍സരത്തില്‍ മാജിക്കല്‍ ബൗളിങിലൂടെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ താരം ദീപ്തി ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂറത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരത്തിലെ പ്രകടനത്തിലൂടെയാണ് താരം റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ടി20യില്‍ ഇന്ത്യയുടെ മറ്റൊരു പുരുഷ, വനിതാ താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ദീപ്തി കുറിച്ചത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ബുംറയില്ല, ക്ഷീണം തീര്‍ക്കാന്‍ ഉമേഷിനാവുമോ? ചോപ്ര പറയുന്നു...ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ബുംറയില്ല, ക്ഷീണം തീര്‍ക്കാന്‍ ഉമേഷിനാവുമോ? ചോപ്ര പറയുന്നു...

ദീപ്തിയുടെ മാസ്മരിക ബൗളിങ് പ്രകടനത്തിന്റെ മികവില്‍ മല്‍സരത്തില്‍ ഇന്ത്യ ജയം കൊയ്യുകയും ചെയ്തു. ഇന്ത്യയുടെ ജയത്തേക്കാളുപരി ഓഫ്‌സ്പിന്നര്‍ കൂടിയായ ദീപ്തി കുറിച്ച റെക്കോര്‍ഡാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

നാലോവറില്‍ മൂന്നും മെയ്ഡന്‍

നാലോവറില്‍ മൂന്നും മെയ്ഡന്‍

കളിയില്‍ തന്റെ ക്വാട്ടയായ നാലോവറില്‍ മൂന്നും മെയ്ഡനാക്കിയാണ് ദീപ്തി ലോകത്തെ വിസ്മയിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നോവറുകളുമായിരുന്നു ഇത്. തന്റെ സ്‌പെല്ലിലെ 19ാമത്തെ പന്തിലാണ് താരം ആദ്യത്തെ റണ്‍സ് വിട്ടുകൊടുത്തത്.
നാലോവറില്‍ മൂന്നും മെയ്ഡനാക്കുക മാത്രമല്ല മൂന്നു വിക്കറ്റുകളും താരം കൊയ്തു. നാലോവറില്‍ മൂന്നു മെയ്ഡനക്കം എട്ട് റണ്‍സിന് മൂന്നു വിക്കറ്റെന്നതാണ് ദീപ്തിയുടെ പെര്‍ഫോമന്‍സ്. ഇവയില്‍ രണ്ടോവറുകള്‍ വിക്കറ്റ് മെയ്ഡനുമായിരുന്നു.

പരാജയ ഭീതിയുണ്ടായെന്നു ക്യാപ്റ്റന്‍

പരാജയ ഭീതിയുണ്ടായെന്നു ക്യാപ്റ്റന്‍

മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ പരാജയപ്പെടുമോയെന്ന ഭീതിയുണ്ടായിരുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. ബൗളര്‍മാര്‍ക്കു എന്തെങ്കിലുമൊക്കെ ഈ പിച്ചില്‍ ചെയ്യാനാവുമെന്നു പ്രതീക്ഷിച്ചിരുന്നു. അവര്‍ പ്രതീക്ഷ കാക്കുകയും ചെയ്തു. പ്ലാന്‍ ചെയ്തതു പോലെ തന്നെയാണ് എല്ലാവരും ബൗള്‍ ചെയ്തത്. നല്ല ടേണിങ് ലഭിക്കുന്ന പിച്ചായതിനാല്‍ വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യുകയെന്നതായിരുന്നു ടീമിന്റെ തന്ത്രമെന്നും ക്യാപ്റ്റന്‍ വിശദമാക്കി.

ജയം 11 റണ്‍സിന്

ജയം 11 റണ്‍സിന്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു എട്ടു വിക്കറ്റിന് 130 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ നേടാനായത്. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. സൂപ്പര്‍ താരം സ്മൃതി മന്ദാന 21 റണ്‍സെടുത്തു മടങ്ങി. മറുപടിയില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ 110 റണ്‍സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഇന്ത്യ 11 റണ്‍സിനാണ് ജയിച്ചു കയറിയത്. മൂന്നു വിക്കറ്റെടുത്ത ദീപ്തിയെക്കൂടാതെ രണ്ടു വിക്കറ്റ് വീതമെടുത്ത ശിഖ പാണ്ഡെ, പൂനം യാദവ്, രാധ യാദവ് എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

Story first published: Wednesday, September 25, 2019, 17:01 [IST]
Other articles published on Sep 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X