For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രിരാഷ്ട്ര ടി20 പരമ്പര; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇംഗ്ലണ്ടിനെതിരെ തോല്‍വി. നാല് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ബാറ്റിങ്ങിലെ പരാജയം ഇന്ത്യന്‍ തോല്‍വിക്കിടയാക്കി. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് സ്‌കോര്‍ ചെയ്യാനായത്. സ്മൃതി മന്ദാന മികച്ച പ്രകടനം നടത്തിയിട്ടും മറ്റു കളിക്കാര്‍ക്ക് പിന്തുണ നല്‍കാനായില്ല. പരമ്പരയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ തുടക്കത്തില്‍ മികവുകാട്ടിയെങ്കിലും പിന്നീട് നിറംമങ്ങി. 8 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ പുറത്തായശേഷം സ്മൃതി മന്ദാന(45) ജമീമ റോഡ്രിഗസ് എന്നിവര്‍ ഇന്ത്യയെ കരകയറ്റുകയായിരുന്നു. എന്നാല്‍, ഹര്‍മന്‍പ്രീത് കൗറിന്(14) ഒഴിക മറ്റു കളിക്കാര്‍ക്ക് രണ്ടക്കം തികയ്ക്കാനായില്ല. മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്യ ഷ്രബ്‌സൊലെയും രണ്ട് വിക്കറ്റ് നേടിയ കാതറീന്‍ ബ്രന്റും ഇംഗ്ലണ്ടിനായി തിളങ്ങി.

engwvsindw

കുറഞ്ഞവിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മുന്‍നിരയും തകര്‍ന്നു. നതാലി സ്‌കൈവര്‍(50), ഹെതര്‍ നൈറ്റ്(18), ഫ്രാന്‍ വില്‍സണ്‍(20) എന്നിവരുടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. 18.1 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്കുവേണ്ടി രാജേശ്വരി ഗെയ്ക്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. പിന്നീട് ഓസ്‌ട്രേലിയയോട് ഇംഗ്ലണ്ടിനോടും തോറ്റു. ഫിബ്രുവരി 8ന് ഓസ്‌ട്രേലിയയോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Friday, February 7, 2020, 13:54 [IST]
Other articles published on Feb 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+