വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിനെതിരായ നാലാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് ഉജ്വല വിജയം; സ്പിന്നര്‍മാര്‍ തകര്‍ത്തു

ഗയാന: വെസ്റ്റിന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ 5 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരം 9 ഓവറായി പരിമിതപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0 എന്ന നിലയില്‍ ലീഡ് ചെയ്യുകയാണ്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മുന്‍ മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സെടുത്ത പൂജ വസ്ത്രാകര്‍ ആണ് ടോപ് സ്‌കോറര്‍. കുറഞ്ഞ ഓവറില്‍ വലിയ സ്‌കോര്‍ ലക്ഷ്യമാക്കി കൂറ്റന്‍ അടിക്ക് മുതിര്‍ന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന കളിച്ചതുമില്ല. 3 വിക്കറ്റെടുത്ത ഹെയ്‌ലി മാത്യൂസും രണ്ട് വിക്കറ്റുവീതം വീഴ്ത്തിയ അഫി ഫ്‌ളെച്ചറും ഫെനേറ്റ ഗ്രിമ്മോണ്ടുമാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെ തകര്‍ത്തത്.

11ല്‍ അഞ്ചും ഇന്ത്യക്കാര്‍!! എന്തുകൊണ്ട് ഇങ്ങനെ? അമ്പരന്ന് മുന്‍ ഇംഗ്ലണ്ട് താരം11ല്‍ അഞ്ചും ഇന്ത്യക്കാര്‍!! എന്തുകൊണ്ട് ഇങ്ങനെ? അമ്പരന്ന് മുന്‍ ഇംഗ്ലണ്ട് താരം

Indian Women beat West Indies in 4th T20I

അനായാസവിജയം ലക്ഷ്യമാക്കിയ വിന്‍ഡീസിനും ബാറ്റിങ്ങില്‍ താളം കണ്ടെത്താനായില്ല. ഹെയ്‌ലി മാത്യൂസ്(11), ചിനെല്ലെ ഹെന്റി(11), നതാഷ മക്ലീന്‍(10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് വിന്‍ഡീസിനെ തളച്ചത്. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും അനുജ പാട്ടീല്‍ 2 വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരം നവംബര്‍ 21ന് നടക്കും.

Story first published: Monday, November 18, 2019, 14:00 [IST]
Other articles published on Nov 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X