വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു പോലുമില്ല, ലോക റെക്കോര്‍ഡിനൊപ്പം റിഷഭ് പന്ത്... ക്യാച്ചുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!

ആദ്യ ഇന്നിങ്‌സിലും പന്ത് റെക്കോര്‍ഡ് കുറിച്ചിരുന്നു

By Manu
ലോകറെക്കോര്‍ഡ് സ്വന്തമാക്കി പന്ത് | Oneindia Malayalam

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു തന്നേക്കാള്‍ മികച്ചൊരു പകരക്കാരനെ ഇനി ലഭിക്കാനില്ലെന്നു യുവതാരം റിഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തെളിയിച്ചു. പന്തിന്റെ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും നേരത്തേ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ വിക്കറ്റ് കീപ്പിങില്‍ ധോണിയേക്കാള്‍ ഏറെ പിന്നിലാണ് പന്തിന്റെ സ്ഥാനമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യന്‍ ഹീറോ പുജാര മാത്രമല്ല, ഇവര്‍ക്കും കൊടുക്കാം അതേ കൈയടി, ചരിത്ര ജയത്തിനു പിന്നില്‍...ഇന്ത്യന്‍ ഹീറോ പുജാര മാത്രമല്ല, ഇവര്‍ക്കും കൊടുക്കാം അതേ കൈയടി, ചരിത്ര ജയത്തിനു പിന്നില്‍...

ഇന്ത്യക്കു കിവിഫ്രൈ... പാണ്ഡെ നയിച്ചു, ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്ക് ഏകദിന പരമ്പര ഇന്ത്യക്കു കിവിഫ്രൈ... പാണ്ഡെ നയിച്ചു, ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

പക്ഷെ അഡ്‌ലെയ്ഡില്‍ വിക്കറ്റ് കീപ്പിങിലെ പന്തിന്റെ അവിസ്മരണീയ പ്രകടനത്തോടെ അവരുടെ സംശയങ്ങള്‍ അവസാനിച്ചിട്ടുണ്ടാവും. സാക്ഷാല്‍ ധോണിക്കു പോലും കരിയറില്‍ എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് പന്ത് കൈവരിച്ചിരിക്കുന്നത്.

11 ക്യാച്ചുകള്‍, ലോക റെക്കോര്‍ഡിനൊപ്പം

11 ക്യാച്ചുകള്‍, ലോക റെക്കോര്‍ഡിനൊപ്പം

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 11 ക്യാച്ചുകളണ് പന്തിന്റെ ഗ്ലൗസുകളിലൊതുങ്ങിയത്. രണ്ടിന്നിങ്‌സുകളിലായി ഔട്ടായ 20 ഓസീസ് ബാറ്റ്‌സ്മാന്‍മാരില്‍ പകുതിയിലേറെ പേരെയും പന്ത് തന്നെ മടക്കിയെന്ന് ചുരുക്കം. ഇതോടെ പന്ത് ഒരു ടെസ്റ്റില്‍ 11 ക്യാച്ചുകളെടുത്ത താരമെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസമായ എബി ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലര്‍ എന്നിവര്‍ക്കു മാത്രമേ നേരത്തേ ഒരു ടെസ്റ്റില്‍ ഇത്രയും പേരെ ക്യാച്ച് ചെയ്ത് പുറത്താക്കാനായിട്ടുള്ളൂ.

ആദ്യ ഇന്നിങ്‌സില്‍ 6, രണ്ടാമിന്നിങ്‌സില്‍ 5

ആദ്യ ഇന്നിങ്‌സില്‍ 6, രണ്ടാമിന്നിങ്‌സില്‍ 5

ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ അഞ്ചും ക്യാച്ചുകളെടുത്താണ് പന്ത് ചരിത്രത്തില്‍ തന്റെ പേരും രേഖപ്പെടുത്തിയത്. ഒന്നാമിനന്നിങ്‌സില്‍ ആറു ക്യാച്ചെടുത്തപ്പോള്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി താരം മാറിയിരുന്നു.
മുഹമ്മദ് ഷമിയുടെ ബൗളിങില്‍ അവസാന ദിനം മിച്ചെല്‍ സ്റ്റാര്‍ക്കിനെ ക്യാച്ച് ചെയ്തതോടെയാണ് പന്ത് തന്റെ 11ാം ക്യാച്ച് തികച്ചത്. ഇതോടെ 10 ക്യാച്ചുകളെന്ന ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ റെേേക്കാര്‍ഡും പന്ത് തിരുത്തിയെഴുതി. ഈ വര്‍ഷം കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു സാഹയുടെ നേട്ടം.

 ഓസ്‌ട്രേലിയയിലും പുതിയ റെക്കോര്‍ഡ്

ഓസ്‌ട്രേലിയയിലും പുതിയ റെക്കോര്‍ഡ്

ലോക റെക്കോര്‍ഡിനൊപ്പമെത്തുക മാത്രമല്ല മറ്റൊരു റെക്കോര്‍ഡിന് കൂടി അഡ്‌ലെയ്ഡില്‍ പന്ത് അവകാശിയായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ ഒരു ടീമിന്റെ വിക്കറ്റ് കീപ്പര്‍ ടെസ്റ്റില്‍ ഇത്രയും ക്യാച്ചുകളെടുക്കുന്നതും ഇതാദ്യമായാണ്. നേരത്തേ ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ് കീപ്പറായ ഡേവിഡ് മുറേയുടെ പേരിലായിരുന്നു ഓസ്‌ട്രേലിയയിലെ റെക്കോര്‍ഡ്. മുറേയുടെ ഒമ്പതു ക്യാച്ചുകളെന്ന റെക്കോര്‍ഡ് പന്ത് പഴങ്കഥയാക്കുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ താരത്തിന്റെ കരിയറിലെ ആദ്യത്തെ ടെസ്റ്റ് മല്‍സരം കൂടിയായിരുന്നു അഡ്‌ലെയ്ഡിലേത്.

കരിയറിലെ ആറാം ടെസ്റ്റ്

കരിയറിലെ ആറാം ടെസ്റ്റ്

കരിയറിലെ ആറാമത്തെ ടെസ്റ്റിലാണ് പന്തിനെ തേടി ക്യാച്ചുകളുടെ ലോക റെക്കോര്‍ഡെത്തിയത്. 21 കാരനായ താരം ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. കന്നി ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തി റെക്കോര്‍ഡിട്ട പന്ത് തൊട്ടടുത്ത ടെസ്റ്റില്‍ സെഞ്ച്വറിയും നേടിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് പന്ത് കാഴ്ചവച്ചത്.

Story first published: Monday, December 10, 2018, 13:49 [IST]
Other articles published on Dec 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X