Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഹയ്ക്ക് വീണ്ടും പരിക്ക്; ശസ്ത്രക്രിയ വേണ്ടിവരും, സ്ഥിരീകരിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ വീണ്ടും പരിക്കിന്റെ പിടിയില്‍. കൈക്ക് പരിക്കേറ്റ സാഹയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ബിസിസിഐ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. പത്രക്കുറുപ്പിലൂടെയാണ് ബിസിസിഐ സാഹയുടെ പരിക്കിനെക്കുറിച്ച് അറിയിച്ചത്. കൈവിരലിന്റെ പരിക്ക് പൂര്‍ണമായും വിട്ടുമാറാത്തതിനാലാണ് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നത്. മുംബൈയിലാവും അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടത്തുക.ഇതോടെ വീണ്ടും ക്രിക്കറ്റില്‍ നിന്ന് സാഹയ്ക്ക് വിട്ടുനില്‍ക്കേണ്ടി വരും.

35കാരനായ താരം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച കീപ്പിങ്ങിലൂടെ കൈയടി നേടിയിരുന്നു. നേരത്തെ ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലും സമാന പരിക്ക് സാഹയെ വേട്ടയാടിയെങ്കിലും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2018ലെ ഐപിഎല്ലിനിടെ കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് ഇപ്പോഴും അദ്ദേഹത്തെ വിടാതെ പിന്തുടരുന്നത്. 2020 ഫെബ്രുവരി 21ന് ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാഹ പറഞ്ഞു.

saha

സാഹയുടെ അഭാവത്തില്‍ റിഷഭ് പന്തിന് വീണ്ടും അവസരം ലഭിച്ചേക്കും. എന്നാല്‍ ബാറ്റിങ്ങിലും കീപ്പിങ്ങിലും പിഴവ് വരുത്തുന്ന പന്തിന് കൂടുതല്‍ അവസരം നല്‍കുന്നതില്‍ ആരാധകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. 35കാരനായ സാഹ 37 ടെസ്റ്റില്‍ നിന്ന് 1238 റണ്‍സാണ് ഇന്ത്യക്കുവേണ്ടി നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 92ക്യാച്ചും 11 സ്റ്റംപിങും താരത്തിന്റെ പേരിലുണ്ട്. ഒമ്പത് ഏകദിനത്തിലും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.

Story first published: Wednesday, November 27, 2019, 17:15 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+