വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാസ് തിരിച്ചുവരവിന് പന്ത്... ഇനി പഴയ ആളാവില്ല, കൈപിടിച്ചത് മറ്റാരുമല്ല, ധോണിയുടെ ആശാന്‍

ആദ്യ ടെസ്റ്റില്‍ പന്തിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല

ദില്ലി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ യുവതാരം റിഷഭ് പന്തിന്റെ ഇപ്പോഴത്തെ നില പരുങ്ങലിലാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റിങിലെ മോശം പ്രകടനത്തെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിടുന്ന പന്ത് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ പന്തിനു പകരം പരിചയസമ്പന്നനായ വൃധിമാന്‍ സാഹയെയാണ് ഇന്ത്യ കളിപ്പിച്ചത്.

ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രോഹിത്തോ, സെവാഗോ ബെസ്റ്റ്? ഉത്തപ്പയ്ക്ക് ഉത്തരമുണ്ട്ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രോഹിത്തോ, സെവാഗോ ബെസ്റ്റ്? ഉത്തപ്പയ്ക്ക് ഉത്തരമുണ്ട്

ടീമിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ പന്ത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറായിരുന്ന കിരണ്‍ മോറെയ്‌ക്കൊപ്പം താരം പരിശീലനവും നടത്തി. ധോണിയിലെ പ്രതിഭയെ ആദ്യമായി കണ്ടെത്തിയ വ്യക്തി കൂടിയാണ് മോറെ.

വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തണം

വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തണം

വിക്കറ്റ് കീപ്പിങ് ഇനിയും മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പന്ത് മോറെയെ സമീപിച്ചതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതോടെയാണ് പന്ത് മോറെയ്ക്കു കീഴില്‍ പരിശീലനം നടത്തിയത്. ടീം മാനേജ്‌മെന്റിന്റെ അനുമതി വാങ്ങിയ ശേഷമാണ് താരം മോറെയെ സമീപിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ വിക്കറ്റ് കീപ്പിങ് കുറച്ചു കൂടി മെച്ചപ്പെടുത്തണമെന്ന് പന്ത് ആഗ്രഹിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് മോറെയെ സമീപിച്ചതെന്നുമാണ് വിവരം.

മോറെയ്ക്കു തികഞ്ഞ മതിപ്പ്

മോറെയ്ക്കു തികഞ്ഞ മതിപ്പ്

പന്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മോറെയ്ക്കുള്ളത്. വളരെ പ്രതിഭാശാലിയും കഠിനാധ്വാനിയുമാണ് പന്തെന്നു മോറെ പറയുന്നു. വളരെ വേഗത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മിടുക്കാണ് പന്തില്‍ മോറെയെ ഏറെ ആകര്‍ഷിച്ച കാര്യം.
വിക്കറ്റ് കീപ്പിങില്‍ നില്‍ക്കുമ്പോള്‍ ശരീരം എങ്ങനെ നല്ല രീതിയില്‍ ബാലന്‍സ് ചെയ്യാമെന്നതിനെക്കുറിച്ചും കൈകളുടെ പൊസിഷന്‍ മാറ്റുന്നതിനെക്കുറിച്ചുമാണ് പന്തിന് പരിശീലനം നല്‍കിയത്. കൈകളും ശരീരം ബാലന്‍സ് ചെയ്യുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് ശരിയാക്കിയെടുക്കാന്‍ സമയവും വേണ്ടിവരും. അനുഭവസമ്പത്തിലൂടെ പന്തിന് ഇവ പഠിക്കാന്‍ കഴിയുമെന്നും മോറെ വ്യക്തമാക്കി.

പന്ത് മോശക്കാരനല്ല

പന്ത് മോശക്കാരനല്ല

വിക്കറ്റ് കീപ്പിങില്‍ പന്ത് അത്ര കേമനല്ലെന്ന തരത്തില്‍ പലരും വിമര്‍ശിക്കുന്നതിനോടു മോറെയ്ക്കു യോജിപ്പില്ല. കളിച്ച 11 ടെസ്റ്റുകളില്‍ പന്തിന്റെ വിക്കറ്റ് കീപ്പിങിലെ പ്രകടനം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. കഴിഞ്ഞ ഒന്നര വര്‍ഷമായി പന്ത് ഇന്ത്യക്കു വേണ്ടി കളിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടായിരിക്കും. പക്ഷെ തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കായി കളിക്കാന്‍ പന്ത് യോഗ്യനാണ്. താന്‍ കളിച്ച ആദ്യത്തെ 11 ടെസ്റ്റുകളിലെ പ്രകടനം നോക്കൂ. അതുമായി താരതമ്യം ചെയ്യുമ്പോള്‍ പന്തിന്റെ റെക്കോര്‍ഡ് മികച്ചതാണെന്നും മോറെ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 4, 2019, 13:06 [IST]
Other articles published on Oct 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X