പന്തിന്റെ കോച്ച് കലിപ്പില്‍, ധോണിക്കെതിരേ തുറന്നടിച്ചു... പഴയ ധോണി അത്ര കേമനല്ല!!
മുംബൈ: മൊഹാലിയില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ വിക്കറ്റിനു പിന്നിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ പഴി കേള്‍ക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പന്തിനു നേരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് വരുന്നത്.
കളിയില്‍ ചില സ്റ്റംപിങ് സുവര്‍ണാവസരങ്ങളും ക്യാച്ചുമെല്ലാം പന്ത് നഷ്ടപ്പെടുത്തിയിരുന്നു. ഇതു മുതലെടുത്തിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കമായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് പഴി കേട്ടുകൊണ്ടിരിക്കുന്ന പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് താരത്തിന്റെ കോച്ചായ താരക് സിങ്.

പന്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്
പന്തിന് കുറച്ചു കൂടി സമയം നല്‍കണമെന്നും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് കോച്ച് താരക് സിങ് പറഞ്ഞത്. വിക്കറ്റ് കീപ്പര്‍ ആയതിനാല്‍ ധോണിയുമായാണ് പന്തിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഇത്തരം താരതമ്യങ്ങള്‍ പന്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. ധോണിയെപ്പോലെ വിക്കറ്റ് കാക്കണമെന്ന ആവശ്യം അവനെ സമ്മര്‍ദ്ദത്തിലാക്കും. ഇത്തരം താരതമ്യങ്ങളൊന്നുമില്ലാതെ ഫ്രീയായി കളിക്കാന്‍ പന്തിനെ അനുവദിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ സ്വതസിദ്ധമായ പ്രകടനം നടത്താന്‍ താരത്തിനു കഴിയുകള്ളൂവെന്നും കോച്ച് വിശദമാക്കി.

ധോണി പോലും ആദ്യകാലത്ത് പിഴവുകള്‍ വരുത്തി
ക്യാച്ചുകളും സ്റ്റംപിങുമെല്ലാം നഷ്ടപ്പെടുത്താത്ത ഏത് വിക്കറ്റ് കീപ്പര്‍മാരാണ് ലോകത്തമുള്ളതെന്ന് താരക് ചോദിക്കുന്നു. ധോണി പോലും കരിയറിന്റെ തുടക്ക കാലത്ത് ചില സ്റ്റംപിങ്, ക്യാച്ചിങ് അവസരങ്ങള്‍ പാഴാക്കിയിട്ടുണ്ട്.
എന്നാല്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ഈയൊരു കാരണം കൊണ്ട് അദ്ദേഹത്തെ ഒഴിവാക്കാതെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. തന്നിലര്‍പ്പിച്ച ഈ വിശ്വാസമാണ് ധോണിക്ക് ആത്മവിശ്വാസം നല്‍കിയത്. കാലക്രമേണ പ്രകടനം മെച്ചപ്പെടുത്തിയ ധോണി ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി മാറുകയും ചെയ്തതായി താരക് വിശദമാക്കി.

പന്ത് ലോകകപ്പ് കളിക്കുമോ?
ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പന്തിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. എംഎസ് ധോണി തന്നെയാവും ലോകകപ്പില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍. ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പന്തിനെക്കൂടാതെ പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തികും പരിഗണിക്കപ്പെടുന്നുണ്ട്.
ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ചെറിയപിഴവ് പോലും തിരിച്ചടിയായി മാറുമെന്നതിനാല്‍ പന്തിനു പകരം കാര്‍ത്തികിനെ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications