സ്ലെഡ്ജിങിന്റെ ലക്ഷ്യം, പ്രകോപനമല്ല!!, മറ്റൊന്ന്... എല്ലാം വെളിപ്പെടുത്തി റിഷഭ് പന്ത്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച ബാറ്റിങിലൂടെ മാത്രമല്ല സ്ലെഡ്ജിങിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്ട്രലിയന്‍ ക്യാപ്റ്റനും പന്തും പല തവണ ഈ പരമ്പരയില്‍ പരസ്പരം സ്ലെഡ്ജ് ചെയ്തിരുന്നു. മക്കളെ നോക്കാന്‍ തന്റെ വീട്ടില്‍ നില്‍ക്കാമോയെന്ന് പെയ്ന്‍ പന്തിനോടു പ്രകോപിപ്പക്കാന്‍ ചോദിച്ചതും പിന്നീട് പന്ത് പെയ്‌നിന്റെ ഭാര്യയെയും മക്കളെയും നേരില്‍ കണ്ടതുമെല്ലാം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തിരുന്നു.
മൈക്ക് സ്റ്റംപിലൂടെയാണ് പന്തിന്റെയും പെയ്‌നിന്റെയും പ്രകോപനപരമായ വാക്‌പോരിനെക്കുറിച്ചു ലോകമറിഞ്ഞത്. എന്നാല്‍ താന്‍ കളിക്കളത്തില്‍ സ്ലെഡ്ജ് ചെയ്തത് എതിര്‍ താരങ്ങളെ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയല്ലെന്നു വെളിപ്പെടുത്തിയിരിക്കുയാണ് പന്ത്.

സ്ലെഡ്ജ് ചെയ്യാന്‍ കാരണം
കളിക്കളത്തില്‍ ഏറെനേരം ഫീല്‍ഡ് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും മുഷിപ്പുണ്ടാവും. ഇതില്‍ നിന്നും മോചനം നേടുന്നതിനു വേണ്ടിയാണ് കളിക്കിടെ താന്‍ അത്തരത്തില്‍ സ്ലെഡ്ജിങ് നടത്തിയതെന്നു പന്ത് പറഞ്ഞു.
കൂടുതല്‍ പോസിറ്റീവായി നില്‍ക്കാനും ഏകാഗ്രത ലഭിക്കാനും ഇത്തരത്തിലുള്ള നേരമ്പോക്കുകള്‍ സഹായിക്കും. ദൈര്‍ഘ്യമേറിയ മല്‍സരങ്ങളില്‍ കൂടുതല്‍ ഉണര്‍വോടെ കളിക്കാന്‍ താന്‍ ഈ രീതിയാണ് പിന്തുടരുന്നത്. അതു ഫലം കാണാറുമുണ്ട്. ഓസീസിനെതിരേയും ഇതു തന്നെയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സ്റ്റംപ് മൈക്കുകള്‍
ടെസ്റ്റിനിടെ ഓസീസ് താരങ്ങളോടു താന്‍ തമാശയായി പറയുന്ന കാര്യങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ ലോകം മുഴുവന്‍ അറിയുമെന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നു പന്ത് വ്യക്തമാക്കി.
കളിക്കളത്തില്‍ അപ്പോള്‍ എന്തോണോ മനസ്സില്‍ തോന്നുന്നത്, അതു തുറന്നു പറയുക മാത്രമാണ് ചെയ്യാറുള്ളത്. അതുകൊണ്ട് എന്തെങ്കിലും സംഭവിക്കുമെന്നോ ആരെങ്കിലും കേള്‍ക്കുമെന്നോയൊന്നും താന്‍ ആലോചിക്കാറില്ലെന്നും പന്ത് വിശദമാക്കി.

പെയ്‌നിന്റെ പ്രകോപനം
മെല്‍ബണ്‍ ടെസ്റ്റിനിടെ പെയ്‌നാണ് പന്തിനെതിരേ സ്ലെഡ്ജിങിന് തുടക്കമിട്ടത്. ഏകദിന പരമ്പരയില്‍ എംഎസ് ധോണി ടീമില്‍ തിരിച്ചെത്തിയതിനാല്‍ പന്തിന് സ്ഥാനം നഷ്ടമായിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ടാണ് പന്തിനോട് ഓസ്‌ട്രേലിയയിലെ അവധിക്കാലം നീട്ടാമോയെന്നും മക്കളെ നോക്കാന്‍ തന്റെ വീട്ടില്‍ നില്‍ക്കാമോയെന്നും പെയ്ന്‍ ചോദിച്ചത്.
തുടര്‍ന്ന് പെയ്ന്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ പന്തും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഈ ടെസ്റ്റിനു ശേഷം പെയ്‌നിന്റെ ഭാര്യയെയും മക്കളെയും നേരില്‍ക്കണ്ട് പന്ത് തമാശ പങ്കിടുകയും ഫോട്ടോയെടുക്കുകയുമെല്ലാം ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications