വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാന്‍ ഇനി ചരിത്രത്താളുകളില്‍, സച്ചിനെയും വാര്‍ണറെയും കടത്തിവെട്ടി!! ഏകദിനത്തില്‍ ഇതാദ്യം

രോഹിത്തും കോലിയും ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു

By Manu
ഏകദിനത്തില്‍ ചരിത്രമായ റെക്കോർഡുകൾ | Oneindia Malayalam

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അനായാസം മറികടന്ന് ഏകദിന പരമ്പര തകര്‍പ്പന്‍ ജയവുമായി തുടങ്ങാനായതിന്റെ ത്രില്ലിലിലാണ് ടീം ഇന്ത്യ. ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാണ കളിയില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 323 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയപ്പോള്‍ ഇന്ത്യ പതറുമെന്നു കരുതിയെങ്കിലും ഇതേ നാണയത്തില്‍ ആതിഥേയര്‍ തിരിച്ചടിക്കുകയായിരുന്നു.

ഒന്നാം ഏകദിനം: അനായാസം ഇന്ത്യ... റണ്‍മല കീഴടക്കി ഹിറ്റ്മാനും കോലിയും, ഉജ്ജ്വല ജയംഒന്നാം ഏകദിനം: അനായാസം ഇന്ത്യ... റണ്‍മല കീഴടക്കി ഹിറ്റ്മാനും കോലിയും, ഉജ്ജ്വല ജയം

ഐഎസ്എല്‍: എടിക്കെയും ജംഷഡ്പൂരും ബലാബലം... വില്ലനായത് ഗോള്‍കീപ്പര്‍മാര്‍ ഐഎസ്എല്‍: എടിക്കെയും ജംഷഡ്പൂരും ബലാബലം... വില്ലനായത് ഗോള്‍കീപ്പര്‍മാര്‍

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (152*) ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (140) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മല്‍സരത്തില്‍ ചില നാഴികക്കല്ലുകള്‍ പിറന്നിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

രോഹിത്തിന് റെക്കോര്‍ഡ്

രോഹിത്തിന് റെക്കോര്‍ഡ്

മല്‍സരത്തില്‍ പുറത്താവാതെ 152 റണ്‍സ് നേടിയതോടെ ഏകദിനത്തില്‍ പുതിയൊരു റെക്കോര്‍ഡിന് രോഹിത് അര്‍ഹനായി. കൂടുതല്‍ തവണ ഏകദിനത്തില്‍ 150 റണ്‍സ് തികച്ച ആദ്യ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ തേടിയെത്തിയത്. കരിയറില്‍ ഇത് ആറാം തവണയാണ് രോഹിത് 150 റണ്‍സ് നേടുന്നത്.
അഞ്ചു തവണ 150 തികച്ച ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും റെക്കോര്‍ഡുകളാണ് ഹിറ്റ്മാന് മുന്നില്‍ വഴിമാറിയത്.

 സിക്‌സറില്‍ മൂന്നാംസ്ഥാനത്ത് രോഹിത്

സിക്‌സറില്‍ മൂന്നാംസ്ഥാനത്ത് രോഹിത്

എട്ടു സിക്‌സറുള്‍പ്പെട്ടതായിരുന്നു കളിയില്‍ രോഹിത്തിന്റെ തീപ്പൊരി ഇന്നിങ്‌സ്. ഏകദിനത്തില്‍ ഒരു മല്‍സരത്തില്‍ ആറാം തവണയാണ് അദ്ദേഹം ആറോ അതില്‍ കൂടുതലോ സിക്‌സറുകള്‍ പായിക്കുന്നത്. എലൈറ്റ് ലിസ്റ്റില്‍ രോഹിത് മൂന്നാംസ്ഥാനത്തുണ്ട്.
13 തവണ ആറില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ പേരിലാണ് റെക്കോര്‍ഡ്. ഒമ്പത് തവണ ഈ നേട്ടം കൈവരിച്ച വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് രണ്ടാംസ്ഥാനത്ത്.

ഗവാസ്‌കറിന് തൊട്ടരികെ ഹിറ്റ്മാന്‍

ഗവാസ്‌കറിന് തൊട്ടരികെ ഹിറ്റ്മാന്‍

സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയില്‍ കളിച്ച ഏകദിനങ്ങളില്‍ നിന്നു മാത്രം 4000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനു കഴിഞ്ഞു. ഇതിനായി വെറും 87 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിന് വേണ്ടിവന്നുള്ളൂ.
ഒരൊറ്റ മല്‍സരത്തിന്റെ വ്യത്യാസത്തിലാണ് ഹിറ്റ്മാന് റെക്കോര്‍ഡ് നഷ്ടമായത്. ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തിയ താരമെന്ന റെക്കോര്‍ഡ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ പേരിലാണ്. 86 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം.

കോലി- രോഹിത് സഖ്യത്തിന് റെക്കോര്‍ഡ്

കോലി- രോഹിത് സഖ്യത്തിന് റെക്കോര്‍ഡ്

രണ്ടാം വിക്കറ്റില്‍ 246 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കോലിയും രോഹിത്തും ചേര്‍ന്നുണ്ടാക്കിയത്. തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായിട്ടും ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത് ഈ കൂട്ടുകെട്ടായിരുന്നു. പുതിയൊരു റെക്കോര്‍ഡും ഇതോടെ കോലി-രോഹിത് സഖ്യം തങ്ങളുടെ പേരിലാക്കി. ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് കുറിച്ചത്.

എബിഡിയെ മറികടന്ന് കോലി

എബിഡിയെ മറികടന്ന് കോലി

ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനത്തില്‍ 14ാമത്തെ സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ കോലി കഴിഞ്ഞ മല്‍സരത്തില്‍ നേടിയത്. ഇത്രയും സെഞ്ച്വറികള്‍ നേടിയ ലോക ക്രിക്കറ്റിലെ തന്നെ രണ്ടാമത്തെ ക്യാപ്റ്റനായി അദ്ദേഹം മാറി.
ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിനെയാണ് കോലി മറികടന്നത്. 13 സെഞ്ച്വറികളായിരുന്നു എബിഡിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
22 സെഞ്ച്വറികളോടെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് മാത്രമേ ഇനി കോലിക്കു മുന്നിലുള്ളൂ.

സച്ചിനോടൊപ്പം കോലി

സച്ചിനോടൊപ്പം കോലി

ഇന്ത്യക്കു വേണ്ടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചാം തവണയാണ് കോലി 2000 റണ്‍സ് നേടുന്നത്. ഇതോടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം ഇന്ത്യന്‍ നായകന്‍ എത്തുകയും ചെയ്തു. ആറു തവണ ഈ നേട്ടം കൈവരിച്ച ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയാണ് ഇനി കോലിക്കു മുന്നിലുള്ളത്.

റിച്ചാര്‍ഡ്‌സിനെ പിന്തറ്റി ഹെറ്റ്‌മ്യെര്‍

റിച്ചാര്‍ഡ്‌സിനെ പിന്തറ്റി ഹെറ്റ്‌മ്യെര്‍

കരിയറിലെ മൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മ്യെര്‍ ഈ മല്‍സരത്തില്‍ നേടിയത്. ഏകദിനത്തില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇന്‍ഡീസ് താരമെന്ന റെക്കോര്‍ഡ് ഇതോടെ അദ്ദേഹത്തിന്റെ പേരിലായി. 13 ഇന്നിങ്‌സുകളില്‍ നിന്നാണ് ഹെറ്റ്‌മ്യെര്‍ മൂന്നു സെഞ്ച്വറികള്‍ കണ്ടെത്തിയത്. 16 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറികള്‍ നേടിയ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

Story first published: Monday, October 22, 2018, 9:51 [IST]
Other articles published on Oct 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X