ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഞായറാഴ്ച ഇന്ത്യ ഇറങ്ങാനിരിക്കെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടത്തിന് അരികെയാണ് ഹിറ്റ്മാന്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കളിയില്‍ 8 റണ്‍സ് മാത്രം നേടിയാല്‍ രോഹിത്തിന് റെക്കോര്‍ഡിന് അവകാശിയാവാം. ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് അദ്ദേഹം പിന്തള്ളുക.
നിലവില്‍ 7 റണ്‍സ് മാത്രം മുന്നിലായി കോലിയാണ് ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. കോലി 2441ഉം രോഹിത് 2434ഉം റണ്‍സാണ് ടി20യില്‍ നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മല്‍സരത്തിനു മുമ്പ് കോലിക്കു മുകളിലായിരുന്നു ഹിറ്റ്മാന്റെ സ്ഥാനം. എന്നാല്‍ മൊഹാലിയില്‍ നടന്ന ഈ കളിയില്‍ കോലി പുറത്താവാതെ 72 റണ്‍സ് നേടിയതോടെ രോഹിത്തിന് താഴേക്കു ഇറങ്ങേണ്ടി വരികയായിരുന്നു.
ടെസ്റ്റില്‍ സെവാഗ് യുഗം വീണ്ടും വരും!! രോഹിത് തന്നെ പിന്‍ഗാമി, ശ്രദ്ധിക്കേത് ഇതെന്ന് ഗവാസ്കര്‍
അതേസമയം, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും മൂന്നാം ടി20യില്‍ പുതിയൊരു നേട്ടത്തിന് തൊട്ടരികിലാണ്. ടി20 ക്രിക്കറ്റില്‍ 7000 റണ്‍സെന്ന നാഴികക്കല്ലാണ് ധവാനെ കാത്തിരിക്കുന്നത്. നാലു റണ്‍സ് മാത്രം നേടിയാല്‍ അദ്ദഹത്തിന് ഈ എലൈറ്റ് ക്ലബ്ബില്‍ അംഗമാവാം. നിലവില്‍ ഇന്ത്യയില്‍ നിന്നും കോലി, രോഹിത്, സുരേഷ് റെയ്ന എന്നിവര്‍ മാത്രമേ ഈ ലിസ്റ്റിലുള്ളൂ.