For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇക്കൂട്ടത്തിലുണ്ട് അടുത്ത കോലിയും ജഡേജയും... യുവ ലോകകപ്പിലെ ഇന്ത്യന്‍ തുറുപ്പുചീട്ടുകള്‍

രാഹുല്‍ ദ്രാവിഡാണ് ടൂര്‍ണമെന്റില്‍ ഇന്ത്യെ നയിക്കുന്നത്

By Manu

ക്രൈസ്റ്റ്ചര്‍ച്ച്: നാലാം ലോകകിരീടം നേടി റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള പടയൊരുക്കത്തിലാണ് യുവ ഇന്ത്യന്‍ ടീം. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ പരിശീലന മികവിലാണാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ട്രോഫി സ്വപ്‌നം കാണുന്നത്. മഹാരാഷ്ട്ര സ്വദേശിയായ പൃഥ്വി ഷായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇത്തവണത്തെ കിരീട ഫേവറിറ്റുകളില്‍ ഒന്ന് കൂടിയാണ് ഇന്ത്യന്‍ ടീം. ആറു വര്‍ഷത്തിനു ശേഷം ഇന്ത്യയെ വീണ്ടുമൊരു ലോകകപ്പില്‍ ജേതാക്കളാക്കാനുള്ള തയ്യാറെടുപ്പിലാണ് ദ്രാവിഡ്.

2000ലെ ലോകകപ്പിലൂടെയാണ് സൂപ്പര്‍ താരം യുവരാജ് സിങിനെയും മുഹമ്മദ് കൈഫിനെയും ഇന്ത്യ കണ്ടെത്തുന്നത്. 2008ലെ ലോകകപ്പ് സൂപ്പര്‍ താരം വിരാട് കോലിയെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇന്ത്യക്കു സമ്മാനിച്ചു. അന്ന് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു കോലി. അതിനു ശേഷം 2012ലും ഇന്ത്യ അവസാനമായി ലോകകിരീടം ചൂടിയെങ്കിലും അന്ന് ടീമിലുണ്ടായിരുന്ന ആര്‍ക്കും സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചില്ല.
ഏങ്കിലും ഇപ്പോള്‍ നടക്കാനിരിക്കുന്ന ലോകകപ്പിലൂടെ കോലിയെപ്പോലൊരു ലോകോത്ത താരത്തെ ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. യുവ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങളെ പരിചയപ്പെടാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുക്കറെപ്പോലെ സ്‌കൂള്‍ ക്രിക്കറ്റിലൂടെയാണ് പൃഥ്വി ഷായും വരവറിയിക്കുന്നത്. ഹാരിസ് ഷീല്‍ഡ് മാച്ചില്‍ തന്റെ സ്‌കൂള്‍ ടീമിനായി 330 പന്തില്‍ 546 റണ്‍സ് വാരിക്കൂട്ടി പൃഥ്വി വിസ്മയം സൃഷ്ടിച്ചിരുന്നു. 100 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ അവിശ്വസനീയ ഇന്നിങ്‌സിലൂടെ താരം തിരുത്തിയത്. ഇന്ത്യന്‍ ബാറ്റിങിലെ അടുത്ത സൂപ്പര്‍ താരമെന്നാണ് പൃഥ്വിയെ വിശേഷിപ്പിക്കുന്നത്. മറ്റൊരു കോലിയായി മാറാനുള്ള എല്ലാ മിടുക്കും പൃഥ്വിക്കുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരേ കഴിഞ്ഞ വര്‍ഷം തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ പൃഥ്വി സെഞ്ച്വറി നേടിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചു സെഞ്ച്വറികള്‍ താരം ഇതിനകം നേടിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിനു വേണ്ടി അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 160 റണ്‍സ് പൃഥ്വി നേടിയിരുന്നു. പിന്നീട് ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു ഇന്നിങ്‌സുകൡ നിന്നും 126 റണ്‍സും താരം നേടി. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് പൃഥ്വി.

 ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹരിയാന സ്വദേശിയായ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. ക്രിക്കറ്റിന്റെ എല്ലാ പ്രായ വിഭാഗത്തിലും ശുഭ്മാന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മാത്രമല്ല ഇന്ത്യന്‍ എ അണ്ടര്‍ 23 ടീമിലും താരം അംഗമാണ്.
രഞ്ജി ട്രോഫിയില്‍ പഞ്ചാബിന്റെ താരമായ ശുഭ്മാന്‍ കഴിഞ്ഞ നവംബറില്‍ ബംഗാളിനെതിരേ 61 റണ്‍സോടെ തിളങ്ങിയിരുന്നു. തന്റെ ആദ്യ സെഞ്ച്വറിക്കായി രണ്ടു ഫസ്റ്റ്ക്ലാസ് മല്‍സരങ്ങള്‍ മാത്രമേ താരത്തിനു കളിക്കേണ്ടി വന്നുള്ളൂ. പഞ്ചാബിനെതിരേയായിരുന്നു 18 കാരന്റെ കന്നി സെഞ്ച്വറി.
2017 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളില്‍ നിന്ന് 93 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 278 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. കൂടാതെ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴും താരം മിന്നി. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 117 ശരാശരിയില്‍ 351 റണ്‍സാണ് ശുഭ്മാന്‍ വാരിക്കൂട്ടിയത്.

 കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

രാജസ്ഥാനില്‍ നിന്നുള്ള പേസറാണ് കമലേഷ് നാഗര്‍കോട്ടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്തിനെതിരേ ഹാട്രിക് നേടിയതോടെയാണ് കമലേഷ് ശ്രദ്ധിക്കപ്പെടുന്നത്. 2017ല്‍ നടന്ന അണ്ടര്‍ 23 ഏഷ്യാ കപ്പില്‍ മൂന്നു കളിലഖില്‍ നിന്നും താരം നാലു വിക്കറ്റ് നേടുകയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടന നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഈ ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയാവും കമലേഷ്.

ശിവം മാവി

ശിവം മാവി

ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഈ ലോകകപ്പില്‍ കമലേഷും ശിവം മാവിയും ചേര്‍ന്നാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. അടുത്തിടെ നടന്ന ചാലഞ്ചര്‍ ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത താരം കൂടിയായിരുന്നു ശിവം. എന്നാല്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മല്‍സരം പോലും താരം കളിച്ചിട്ടില്ല.
2017ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടി നാലു കളികളില്‍ നിന്നും ശിവം അഞ്ചു വിക്കറ്റ് നേടിയിരുന്നു. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാന്‍ മിടുക്കനായ ശിവം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള താരമാണ്.

ഹിമാന്‍ഷു റാണ

ഹിമാന്‍ഷു റാണ

ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരം കൂടിയാണ് ഹമാന്‍ഷു റാണ. 2016ലാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിനു വേണ്ടി ഹിമാന്‍ഷുവിന്റെ അരങ്ങേറ്റം. ഹരിയാനയ്ക്കു വേണ്ടി ഇതിനകം 30 മല്‍സരങ്ങൡ താരം കളിച്ചു കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ച ബാറ്റ്‌സ്മാനാണ് ഹിമാന്‍ഷു.
ഹരിയാനയ്ക്കു വേണ്ടി രണ്ടു സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 2017ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ നാലു മല്‍സരങ്ങളില്‍ നിന്ന് 211 റണ്‍സ് ഹിമാന്‍ഷു നേടിയിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് മുന്‍നിരയില്‍ ഹിമാന്‍ഷുവിന്റെ അനുഭവസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്കു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Thursday, January 18, 2018, 17:30 [IST]
Other articles published on Jan 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+