വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റര്‍ക്ക് ദാരുണ അന്ത്യം.... നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു!! അപകടം ലങ്കയില്‍

ഗുജറാത്തില്‍ നിന്നുള്ള 12 കാരനായ താരമാണ് മരിച്ചത്

By Manu

കൊളംബോ: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ സമ്പൂര്‍ണ ജയം നേടിയതിന്റെ ആഹ്ലാദമടങ്ങുന്നതിനു മുമ്പ് ലങ്കയില്‍ നിന്നു തന്നെ ദുഖകരമായ വാര്‍ത്ത. ഇന്ത്യന്‍ താരം ലങ്കയില്‍ വച്ച് മുങ്ങി മരിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

1

എന്നാല്‍ സീനിയര്‍ ടീമിലെ താരമല്ല, ജൂനിയര്‍ ടീമിലെ കളിക്കാരനാണ് ദാരുണമായി മുങ്ങിമരിച്ചത്. ഗുജറാത്തില്‍ നിന്നുള്ള 12കാരനായ നരേന്ദ്രസിങ് സോധയാണ് മരിച്ചത്. ലങ്കയില്‍ നടക്കുന്ന അണ്ടര്‍ 17 ടീമുകളുടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ 19 അംഗ ടീമിനൊപ്പമെത്തിയതായിരുന്നു താരം.

2

സ്വിമ്മിങ് പൂളില്‍ മുങ്ങിയ താരത്തെ വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പമുനുഗമയിലുള്ള ടീം ഹോട്ടലില്‍ മൂന്നു സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ഇറങ്ങിയപ്പോഴാണ് സോധ അപകടത്തില്‍പ്പെട്ടത്.

Story first published: Thursday, September 7, 2017, 14:49 [IST]
Other articles published on Sep 7, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X