വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Year End 2019: ടെസ്റ്റില്‍ ഇന്ത്യക്കിത് സുവര്‍ണവര്‍ഷം... ആര്‍ക്കു മുന്നിലും വീണില്ല, പ്രകടനം ഇങ്ങനെ

നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ തലപ്പത്താണ് ഇന്ത്യ

Best Of Team India In 2019 | Oneindia Malayalam

മുംബൈ: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ സുവര്‍ണ വര്‍ഷമായിരുന്നു 2019. വിരാട് കോലിക്കു കീഴില്‍ സ്വപ്‌നതുല്യമായ പടയോട്ടമാണ് ഇന്ത്യ നടത്തിയത്. പല റെക്കോര്‍ഡുകളും ഇന്ത്യക്കു മുന്നില്‍ ഇതോടെ വഴിമാറുകയും ചെയ്തിരുന്നു. അവസാനത്തെ നാലു ടെസ്റ്റുകളിലും ഇന്നിങ്‌സ് വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്.

അന്നും ഇന്നും അവഗണന മാത്രം, അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല!! വികാരധീനനായി ഗെയ്ല്‍അന്നും ഇന്നും അവഗണന മാത്രം, അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല!! വികാരധീനനായി ഗെയ്ല്‍

എട്ടു ടെസ്റ്റുകളാണ് ഇന്ത്യ ഈ വര്‍ഷം കളിച്ചത്. ഇവയില്‍ ഏഴിലും ജയിച്ച ഇന്ത്യ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. ഈ വര്‍ഷം തന്നെയാണ് ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും തുടക്കമായത്. ഇന്ത്യയുടെ അവസാന ഏഴു ടെസ്റ്റുകളും ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയായിരുന്നു. 360 പോയിന്റുമായി ലോക ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ടെസ്റ്റില്‍ ഈ വര്‍ഷത്തെ ഇന്ത്യയുടെ പ്രകടനം ഒന്നു പരിശോധിക്കാം.

ബാറ്റിങ്

ബാറ്റിങ്

ബാറ്റിങില്‍ ഇന്ത്യയുടെ നെടുംതൂണായത് ക്യാപ്റ്റന്‍ വിരാട് കോലിയല്ല, മറിച്ച് അടുത്തിടെ മാത്രം ടീമിലെത്തിയ ഓപ്പണര്‍ മായങ്ക അഗര്‍വാള്‍. എട്ടു മല്‍സരങ്ങൡ നിന്നും 754 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നു. 68.54 എന്ന മികച്ച ശരാശരിയിലാണ് മായങ്ക് ഇത്രയും റണ്‍സ് നേടിയത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
എട്ടു മല്‍സരങ്ങളില്‍ നിന്നും 71.33 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫറ്റികളുമടക്കം 642 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് രണ്ടാംസ്ഥാനത്ത്. എട്ടു കളികളില്‍ നിന്നും 612 റണ്‍സുമായി കോലി മൂന്നാമതുണ്ട്. രോഹിത് ശര്‍മ (അഞ്ചു മല്‍സരം 556 റണ്‍സ്), ചേതേശ്വര്‍ പുജാര (8, 507 റണ്‍സ്), രവീന്ദ്ര ജഡേജ (8, 440 റണ്‍സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

ബൗളിങ്

ബൗളിങ്

ടെസ്റ്റില്‍ പേസര്‍മാര്‍ സ്പിന്നര്‍മാരെ നിഷ്പ്രഭരാക്കിയ വര്‍ഷം കൂടിയാണിത്. മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. എട്ടു ടെസ്റ്റികളില്‍ നിന്നും 33 വിക്കറ്റുകളാണ് ഷമി കൊയ്തത്. ഇതില്‍ ഒരു അഞ്ചു വിക്കറ്റ് നേട്ടവുമുള്‍പ്പെടുന്നു. ഈ വര്‍ഷം ഇന്ത്യയുടെ എല്ലാ ടെസ്റ്റുകളും കളിച്ച ഏക പേസറും അദ്ദേഹം തന്നെയാണ്.
ആറു ടെസ്റ്റുകളില്‍ നിന്നും 25 വിക്കറ്റുകള്‍ പിഴുത പേസര്‍ ഇഷാന്ത് ശര്‍മയാണ് വിക്കറ്റ് കൊയ്ത്തില്‍ രണ്ടാംസ്ഥാനത്ത്. രണ്ടു തവണ ഇന്നിങ്‌സില്‍ അദ്ദേഹം അഞ്ചു വിക്കറ്റ് കൊയ്തിരുന്നു. പേസര്‍ ഉമേഷ് യാദവിനാണ് മൂന്നാംസ്ഥാനം. നാലു ടെസ്റ്റുകളില്‍ ഉമേഷ് 23 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ (എട്ടു ടെസ്റ്റ്, 21 വിക്കറ്റ്), ആര്‍ അശ്വിന്‍ (അഞ്ചു ടെസ്റ്റ്, 20 വിക്കറ്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഫീല്‍ഡിങ്

ഫീല്‍ഡിങ്

ബാറ്റിങ്, ബൗളിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും ഇന്ത്യയുടെ മിന്നുന്ന പ്രകടനമാണ് ഈ വര്‍ഷം കണ്ടത്. സ്ലിപ്പ് ഫീല്‍ഡിങിലെ ചില പിഴവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വകയുള്ളതാണ് ടീമിന്റെ പ്രകടനം. ഹോം സീസണില്‍ സ്ലിപ്പില്‍ മാത്രം 14 ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.
ബംഗ്ലാദേശിനെതിരേ നടന്ന അവസാന ടെസ്റ്റില്‍ അഞ്ചു ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. ഇവയില്‍ മൂന്നിലും വില്ലന്‍ രഹാനെയായിരുന്നു. ക്യാപ്റ്റന്‍ കോലിയും രോഹിത്തും രണ്ടു ക്യാച്ചുകള്‍ വീതം നഷ്ടപ്പെടുത്തി.

Story first published: Friday, December 13, 2019, 9:36 [IST]
Other articles published on Dec 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X