വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടെസ്റ്റ് ടീം തയ്യാര്‍... അത് തന്നെ സംഭവിച്ചു, രാഹുലിന്റെ ചീട്ട് കീറി, പകരം ശുഭ്മാന്‍ ഗില്‍

രോഹിത്തിനെ ഇന്ത്യ നിലനിര്‍ത്തി

KL Rahul Dropped and Shubhman Gill Got Picked For SA Test Series | Oneindia Malayalam

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആധികാരിക ജയം കൊയ്ത ടെസ്റ്റ് ടീമിലുണ്ടായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുലിനെ ഇന്ത്യ ഒഴിവാക്കി. പകരം യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടി. ഗില്‍ ടീമിലെത്തിയതൊഴിച്ചാല്‍ ബാക്കിലുള്ളവരെല്ലാം വിന്‍ഡീസ് പര്യടനത്തില്‍ ഒപ്പമുള്ളവരാണ്. മോശം ഫോമിലുള്ള ഓപ്പണര്‍ ലോകേഷ് രാഹുലിനെ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. തുടര്‍ച്ചയായ മോശം പ്രകടനങ്ങളാണ് താരത്തിനു വിനയായത്. അതേസമയം, ഇന്ത്യ എ ടീമിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ ഗില്ലിന് ആദ്യമായി ടെസ്റ്റ് ടീമിലേക്കു വഴി തുറക്കുകയായിരുന്നു.

shub

മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഒക്ടോബര്‍ രണ്ടു മുതല്‍ ആറ് വരെ വിശാഖപട്ടണത്തും രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ പൂനെയിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ 19 മുതല്‍ 23 വരെ റാഞ്ചിയിലും നടക്കും. രാവിലെ 9.30നാണ് മൂന്നു ടെസ്റ്റുകളും ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും ദക്ഷിണാഫ്രിക്കയുമായി അങ്കം കുറിക്കുന്നത്. വിന്‍ഡീസിനെതിരേ നേടിയ സമ്പൂര്‍ണ ജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തേക്കു കയറുകയും ചെയ്തിരുന്നു.

ധോണി വിരമിക്കുന്നു? ഉറപ്പിച്ച് ആരാധകര്‍... കാരണം കോലിയുടെ ഈ ട്വീറ്റ് തന്നെധോണി വിരമിക്കുന്നു? ഉറപ്പിച്ച് ആരാധകര്‍... കാരണം കോലിയുടെ ഈ ട്വീറ്റ് തന്നെ

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.

Story first published: Thursday, September 12, 2019, 16:59 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X