സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള പടയൊരുക്കം മൈതാനത്ത് ആരംഭിച്ച് ഇന്ത്യന്‍ താരങ്ങള്‍. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ ഇന്ത്യയുടെ യുവതാരങ്ങള്‍ മൈതാനത്ത് പരിശീലനം ആരംഭിച്ച് കഴിഞ്ഞു. മുഹമ്മദ് സിറാജ്,കുല്‍ദീപ് യാദവ്,ഹനുമ വിഹാരി,ഹര്‍ദിക് പാണ്ഡ്യ,പൃത്ഥ്വി ഷാ,ഉമേഷ് യാദവ് തുടങ്ങിയവരാണ് പരിശീലനം ആരംഭിച്ചത്. പരിശീലനം നടത്തുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസി ഐ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സിഡ്‌നി ഒളിംപിക്‌സ് പാര്‍ക്കിലെ ബ്ലാക്ക്ടൗണ്‍ അന്താരാഷ്ട്ര സ്‌പോര്‍സ് പാര്‍ക്കിലാണ് താരങ്ങള്‍ പരിശീലനം നടത്തിയത്. ജിമ്മിലും താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രം ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. 14 ദിവസത്തെ ക്വാറന്റെയ്‌നാണ് ഓസ്‌ട്രേലിയയില്‍ താരങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ചില യുവതാരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുമതി നല്‍കിയത്. യുസ് വേന്ദ്ര ചാഹലും തന്റെ ട്വിറ്ററിലൂടെ പരിശീലനം നടത്തുന്ന ചിത്രം പുറത്തുവിട്ടിട്ടുണ്ട്.

ഐപിഎല്ലിലെ ബയോബബിള്‍ സുരക്ഷയില്‍ നിന്ന് താരങ്ങളെ ഓസീസിലെ ബയോബബിള്‍ സുരക്ഷയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ടെസ്റ്റ് പരമ്പര കാണാന്‍ കാണികളെ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 50 ശതമാനം കാണികളെ സാമൂഹ്യ അകലം പാലിച്ചാവും ഗാലറിയില്‍ അനുവദിക്കുക. വിരാട് കോലി ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ഒന്നാം ടെസ്റ്റിന്റെ ടിക്കറ്റിന് ഓസ്‌ട്രേലിയയില്‍ വലിയ ഡിമാന്റാണെന്ന് കഴിഞ്ഞ ദിവസം ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് ഒന്നാം ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുന്നത്. 2019ല്‍ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ഓസീസ് ടീം. അന്ന് ഇന്ത്യ പരമ്പര നേടുമ്പോള്‍ ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,ലാബുഷാനെ തുടങ്ങിയവര്‍ ഓസീസ് ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവരെല്ലാം കളിക്കുമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് പരമ്പര കടുത്ത വെല്ലുവിളി തന്നെയാവും.

സ്റ്റീവ് സ്മിത്ത് ഓസീസ് ടെസ്റ്റ് നായകസ്ഥാനത്ത് തിരിച്ചെത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാണ് ഓസീസിന്റെ ടെസ്റ്റ് നായകന്‍. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. മികച്ച യുവതാരനിരയുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്കെത്തിയിരിക്കുന്നത്. പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് മത്സരം മാത്രമാവും കളിക്കുക. മുഹമ്മദ് സിറാജ്,ടി നടരാജന്‍ തുടങ്ങിയവരാണ് ഇത്തവണ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പരിക്കേറ്റ ഇഷാന്ത് ശര്‍മ കളിക്കുന്ന കാര്യം സംശയമായത് ടെസ്റ്റില്‍ ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവും.