വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!

ദേശീയ ടീമിലെ താരങ്ങളുടെ പ്രകടനമനുസരിച്ചാണ് റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കിയത്

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു കഴിഞ്ഞു. നിരവധി താരങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും ഈ സീസണ്‍ സാക്ഷിയാവുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ വന്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ ചില അപ്രതീക്ഷിത ഹീറോകളെയും ഐപിഎല്ലില്‍ കണ്ടു.

നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ അംഗങ്ങളായ പല താരങ്ങളും മിന്നുന്ന പ്രകടനമാണ് തങ്ങളുടെ ഫ്രാഞ്ചൈസിക്കു വേണ്ടി കാഴ്ചവച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമിലെ 10 താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കിയാല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.

രോഹിത് ശര്‍മ (4/10)

രോഹിത് ശര്‍മ (4/10)

ഈ ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ് ഹിറ്റ്മാനെന്ന് വിളിപ്പേരുള്ള മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ. കരിയറിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു താരത്തിന്റേത്. 14 മല്‍സരങ്ങളില്‍ നിന്നും 286 റണ്‍സ് മാത്രമാണ് രോഹിത്തിനു നേടാനായത്. ഇതുവരെയുള്ള 11 ഐപിഎല്ലുകളിലും കളിച്ച രോഹിത്തിന് 300ന് മുകളില്‍ റണ്‍സെടുക്കാന്‍ സാധിക്കാതിരുന്നതും ഇതാദ്യമായാണ്.
രണ്ടു അര്‍ധസെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ പല മല്‍സരങ്ങളിലും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

ശിഖര്‍ ധവാന്‍ (7.5/10)

ശിഖര്‍ ധവാന്‍ (7.5/10)

ടീം ഇന്ത്യയില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ നടത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ധവാന്‍ മിക്ക മല്‍സരങ്ങളിലും ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ കഴിഞ്ഞാല്‍ സീസണില്‍ ഹൈദരാബാദിനായി ഏറ്റവുമധികം റണ്‍സെടുത്തതും ധവാന്‍ തന്നെയാണ്.
16 മല്‍സരങ്ങളില്‍ നിന്നും 497 റണ്‍സാണ് താരം നേടിയത്. ധവാന്റെ മികച്ച ഫോം വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ലോകേഷ് രാഹുല്‍ (10/10)

ലോകേഷ് രാഹുല്‍ (10/10)

ഈ സീസണിലെ ഐപിഎല്ലില്‍ മുഴുവന്‍ മാര്‍ക്കും അര്‍ഹിക്കുന്ന ഒരേയൊരു താരം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണര്‍ ലോകേഷ് രാഹുലാണ്. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഇത്തവണ പുറത്തെടുത്തത്. പഞ്ചാബിന്റെ ടോപ്‌സ്‌കോററായിരുന്ന രാഹുല്‍ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും സീസണില്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും 158.41 സ്‌ട്രൈക്ക്‌റേറ്റില്‍ 659 റണ്‍സാണ് രാഹുല്‍ വാരിക്കൂട്ടിയത്. ആറ് അര്‍ധസെഞ്ച്വറികള്‍ കര്‍ണാടക താരത്തിന്റെ പേരിലുണ്ട്.

വിരാട് കോലി (8.5/10)

വിരാട് കോലി (8.5/10)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐപിഎല്ലില്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കന്നിക്കിരീടത്തിലേക്ക് നയിക്കാനായില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന റോളില്‍ കോലി ഇത്തവണയും റണ്‍സ് അടിച്ചുകൂട്ടി. 14 മല്‍സരങ്ങളില്‍ നിന്നും 48.18 ശരാശരിയില്‍ 530 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടീമിന്റെ ടോപ്‌സ്‌കോററും കോലി തന്നെയായിരുന്നു.
ക്യാപ്‌റ്റെന്ന നിലയില്‍ കോലിയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം തന്റെ മികവ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തു.

സുരേഷ് റെയ്‌ന (6.5/10)

സുരേഷ് റെയ്‌ന (6.5/10)

അടുത്തിടെ ദേശീയ ടീമിലേക്കു തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. 15 മല്‍സരങ്ങളില്‍ നിന്നും 445 റണ്‍സെടുത്ത റെയ്‌ന ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയും ചെയ്തു.
ചില മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് റെയ്‌നയുടെ പ്രധാന പോരായ്മ.

എംഎസ് ധോണി (7.5/10)

എംഎസ് ധോണി (7.5/10)

തന്റെ കാലം കഴിഞ്ഞുവെന്ന് എഴുതിത്തള്ളിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ എംഎസ് ധോണി ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കാഴ്ചവച്ചത്. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി ഇപ്പോഴും തനിക്കുണ്ടെന്ന് ധോണി ഐപിഎല്ലില്‍ കാണിച്ചുതന്നു.
തന്റെ പഴയ ബാറ്റിങ് മികവ് തിരിച്ചുപിടിച്ചെന്നു തെളിയിക്കുന്നതായിരുന്നു 36 കാരനായ ധോണിയുടെ പ്രകടനം. 15 മല്‍സരങ്ങളില്‍ നിന്നും 75.83 ശരാശരിയില്‍ 455 റണ്‍സാണ് ധോണി നേടിയത്.

ഹര്‍ദിക് പാണ്ഡ്യ (7.5/10)

ഹര്‍ദിക് പാണ്ഡ്യ (7.5/10)

ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനം തന്നെ നടത്തി. ബൗളിങില്‍ തന്റെ മുഴുവന്‍ മിടുക്കും പുറത്തെടുക്കാനായെങ്കിലും ബാറ്റിങില്‍ പാണ്ഡ്യയുടെ പ്രകടനം ശരാശരിയിലൊതുങ്ങി. 13 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്. പക്ഷെ 260 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.

ഭുവനേശ്വര്‍ കുമാര്‍ (4/10)

ഭുവനേശ്വര്‍ കുമാര്‍ (4/10)

ഓപ്പണര്‍ രോഹിത് ശര്‍മയെക്കൂടാതെ ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പടുത്തിയ മറ്റൊരു താരം പേസര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു. 2016, 17 സീസണുകളിലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഭുവിക്ക് പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഇത്തവണ പ്രകടനം ആവര്‍ത്തിക്കാനായില്ല.
ഇടയ്ക്കു പരിക്കും താരത്തിനു വില്ലനായി. 12 മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റാണ് ഭുവിക്കു വീഴ്ത്താനായത്.

യുസ്‌വേന്ദ്ര ചഹല്‍ (7/10)

യുസ്‌വേന്ദ്ര ചഹല്‍ (7/10)

ടീം ഇന്ത്യയിലെ സ്പിന്നര്‍മാരിലൊരാലായ യുസ്‌വേന്ദ്ര ചഹലിന് ഐപിഎല്ലില്‍ അത്ര മികച്ച സീസണായിരുന്നില്ല ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ ചഹല്‍ 14 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റാണ് വീഴ്ത്തിയത്. എങ്കിലും റണ്ണൊഴുക്ക് തടയുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനു സാധിച്ചു.
7.26 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് ചഹല്‍ ഐപിഎല്ലില്‍ ബൗള്‍ ചെയ്തത്. ഇത് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.

ജസ്പ്രീത് ബുംറ (8/10)

ജസ്പ്രീത് ബുംറ (8/10)

മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ പേസറായ ജസ്പ്രീത് ബുംറ ഈ സീസണിലെ ഐപിഎല്ലില്‍ പുറത്തെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ബുംറ.
14 മല്‍സരങ്ങളില്‍ നിന്നും 6.88 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളാണ് താരം ഐപിഎല്ലില്‍ വീഴ്ത്തിയത്. ഡെത്ത് ഓവറുകളില്‍ ചില മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനമാണ് ബുംറ നടത്തിയത്.

ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്

Story first published: Tuesday, May 29, 2018, 12:24 [IST]
Other articles published on May 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X