ധോണിയില്ല, ഏകദിന ടീമിലും ഹര്‍ഭജന്‍ തിരിച്ചെത്തി
മുംബൈ: ഒട്ടേറെ പുതുമകളുമായി സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങി മുതിര്‍ന്ന കളിക്കാര്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ടീം പ്രഖ്യാപിച്ചത്. മുതിര്‍ന്ന കളിക്കാരുടെ അഭാവത്തില്‍, അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക.
വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഏകദിന ടീമില്‍ തിരിച്ചെത്തി. ഏകദിന ടീമില്‍ എം എസ് ധോണി ക്യാപ്റ്റനല്ലാത്ത ആദ്യ പരമ്പരയില്‍ത്തന്നെ ഭാജിക്ക് ടീമില്‍ ഇടം കിട്ടി. നേരത്തെ, ധോണി വിരമിച്ചതിന് തൊട്ടുപിന്നാലെ ടെസ്റ്റ് ടീമിലും ഹര്‍ഭജന്‍ തിരിച്ചെത്തിയിരുന്നു. ടീമിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ കാണൂ...

ധോണിക്ക് വിശ്രമമോ
ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വിശ്രമം എന്ന് പറഞ്ഞാണ് സിംബാബ്‌വെയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഐ പി എല്ലിന് ശേഷം ആകെ മൂന്നേ മൂന്ന് ഏകദിനത്തില്‍ മാത്രമാണ് ധോണി കളിച്ചത്. റെയ്‌നയുടെയും കാര്യം അത് തന്നെ.

കോലി, രോഹിത്, ധവാന്‍ ഇല്ല
ബാറ്റിംഗ് നിരയുടെ കരുത്തായ വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരും ടീമില്‍ ഇല്ല. ബംഗ്ലാദേശില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കളിച്ച മൂവര്‍ക്കും വിശ്രമം കിട്ടി.

ജഡേജ ഈസ് ഔട്ട്
മോശം പ്രകടനം തുടരുന്ന രവീന്ദ്ര ജഡേജയെ ടീമില്‍ നിന്നും ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലും ജഡേജയെ കളിപ്പിച്ചിരുന്നില്ല

ഭാജി ഈസ് ബാക്ക്
ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി വസിം അക്രത്തെ മറികടന്നിരുന്നു. ഏകദിനത്തില്‍ കൂടി തിരിച്ചെത്തുകയാണ് ഹര്‍ഭജന്‍ ഇപ്പോള്‍.

രഹാനെയാണ് ക്യാപ്റ്റന്‍
സീനിയര്‍ താരങ്ങളില്ലാത്ത ടീമിനെ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ അജിന്‍ക്യ രഹാനെയാണ് നയിക്കുന്നത്. ഇതാദ്യമായിട്ടാണ് രഹാനെ ക്യാപ്റ്റനാകുന്നത്.

ബംഗ്ലാദേശിലെ തോല്‍വി ആവര്‍ത്തിക്കുമോ
പ്രധാന താരങ്ങളെ ഒഴിവാക്കി സിംബാബ്‌വെയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെയെങ്കിലും ജയിക്കുമോ അതോ ബംഗ്ലാദേശിലെ സ്ഥിതിതന്നെയാണോ അവിടെയും കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications