ടീം ഇന്ത്യ തിരിച്ചു വരുന്നെങ്കില്‍ അത് വെറും കൈയോടെയാവില്ല, ഒപ്പം ലോകകപ്പുമുണ്ടാവും!! ഉറപ്പ്...
ദില്ലി: വലിയ പ്രതീക്ഷകളോടെയാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പിനായി ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത്. ലോക റാങ്കിങില്‍ രണ്ടാമതുള്ള ഇന്ത്യ സമീപകാലത്തു നാട്ടിലും വിദേശത്തുമെല്ലാം ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ലോ ക റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ നിരാശപ്പെടുത്തില്ലെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
1983, 2011 വര്‍ഷങ്ങള്‍ ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യ മൂന്നാമത്തെ കിരീടമാണ് ഇത്തവണ സ്വപ്‌നം കാണുന്നത്. ലോകകപ്പുമായി തന്നെ ടീം നാട്ടിലേക്കു തിരിച്ചെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ബിസിസിഐ.

കോലിപ്പട കപ്പുമായി വരും
കോലിയും സംഘവും ലോകകപ്പില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നും ടീം മടങ്ങിയെത്തുകയാണെങ്കില്‍ ഒപ്പം തീര്‍ച്ചയായും ലോകകിരീടവും ഉണ്ടാവുമെന്നും ബിസിസിയുടെ താല്‍ക്കാലിക പ്രസിഡന്റായ സികെ ഖന്ന പറഞ്ഞു.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. പ്രാഥമിക റൗണ്ടില്‍ ഒമ്പത് മല്‍സരങ്ങള്‍ ടീമിനു കളിക്കേണ്ടുണ്ട്. ഇവയിലെ പ്രകടനമായിരിക്കും സെമിയിലെ സ്ഥാനം തീരുമാനിക്കുക.

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കും
ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങാന്‍ ഇന്ത്യക്കു കഴിയുമെന്ന് ഖന്ന അഭിപ്രായപ്പെട്ടു. കോലിയുടെ നായകത്വവും എംഎസ് ധോണിയുടെ അനുഭവസമ്പത്തും ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പിലെ ആദ്യ കളിക്കു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഖന്ന വിജയാശംസകള്‍ നേര്‍ന്നു. രവി ശാസ്ത്രിയുടെ ശിക്ഷണത്തില്‍ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കും. കോലി, ശാസ്ത്രി, ധോണി എന്നിവരിലും ടീമിലെ മറ്റുള്ളവരിലും ഉറച്ച വിശ്വാസമുണ്ടെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്കു നിര്‍ണായകം
ഇന്ത്യക്കെതിരായ മല്‍സരം ദക്ഷിണാഫ്രിക്കയ്ക്കാണ് കൂടുതല്‍ നിര്‍ണായകം. ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അവര്‍ 104 റണ്‍സിനു തകര്‍ന്നടിഞ്ഞിരുന്നു. രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെതിരേയും അവര്‍ക്കു അടിതെറ്റി. 21 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്.
ഇന്ത്യക്കെതിരായ അടുത്ത കളിയില്‍ തോറ്റാല്‍ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് അവരുടെ പേരിലാവും. ലോകകപ്പില്‍ ഇതിനു മുമ്പ് മറ്റൊരു ടീമും ഹാട്രിക് തോല്‍വികളേറ്റു വാങ്ങിയിട്ടില്ല. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചായായ രണ്ടു മല്‍സരങ്ങള്‍ തോറ്റതും ഇതാദ്യമായാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications