Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ പൊസിഷന്‍ മാറിയില്ലെങ്കില്‍ പണി പാളും, ഇന്ത്യന്‍ ടീമിലെത്തേണ്ടത് ഇവര്‍, മാറ്റങ്ങള്‍ ഇങ്ങനെ

ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായ ചില സൂചനകള്‍ തരുന്ന മത്സരമാണ്. കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ അതുവരെ പരീക്ഷിക്കപ്പെടാതിരുന്ന ഇന്ത്യന്‍ മധ്യനിര തകര്‍ന്നത് പോലെ അഫ്ഗാനെതിരെയും സംഭവിച്ചിരിക്കുകയാണ്. ഇത്ര നേരത്തെ അത് സംഭവിച്ചതിലൂടെ ഇന്ത്യ പരിഹരിക്കാനുള്ള സമയവും മുന്നിലുണ്ട്. ഇപ്പോഴുള്ള ബാറ്റിംഗ് ലൈനപ്പില്‍ കാര്യമായ മാറ്റം ആവശ്യമാണ്.

2015 ലോകകപ്പില്‍ ഇന്ത്യന്‍ മുന്‍നിരയ്‌ക്കൊപ്പം മധ്യനിരയും തകര്‍ന്നതോടെ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ നിരയില്‍ യഥാര്‍ത്ഥ ഫോമിലുള്ളത് രോഹിത് ശര്‍മയും വിരാട് കോലിയുമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അഫ്ഗാനെതിരെ ഇന്ത്യ ബാറ്റിംഗ് നിരയില്‍ മാറ്റം വരുത്താതിരുന്നത് ഏറ്റവും വലിയ തിരിച്ചടിയാവുകയും ചെയ്തു. ഈ മാറ്റങ്ങളാണ് ടീം ഇന്ത്യക്ക് അത്യാവശ്യം ഈ താരങ്ങളെയാണ്.

മാറേണ്ടത് പൊസിഷന്‍

മാറേണ്ടത് പൊസിഷന്‍

ഇന്ത്യന്‍ നിരയില്‍ മാറേണ്ടത് പൊസിഷനുകളാണ്. വിജയ് ശങ്കറിനെ നാലാം നമ്പറില്‍ കളിപ്പിച്ചതാണ് ഇന്ത്യക്ക് ആദ്യം പിഴച്ചത്. നാലാം നമ്പറില്‍ കളിക്കാന്‍ പറ്റിയ താരമല്ല വിജയ്. അഫ്ഗാന്‍ സ്പിന്‍ ബൗളിംഗില്‍ ഇന്ത്യയെ കുഴപ്പിക്കുന്ന സമയത്ത് ഏറ്റവും അനുയോജ്യനായ ബാറ്റ്‌സ്മാന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന താരമാണ് പാണ്ഡ്യ. സമ്മര്‍ദത്തില്‍പ്പെടാതെ വമ്പടികള്‍ക്ക് കെല്‍പ്പുണ്ട് പാണ്ഡ്യക്ക്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് പിഴച്ചത് ഇവിടെയാണ്.

ധോണിക്ക് സ്പീഡില്ല

ധോണിക്ക് സ്പീഡില്ല

മഹേന്ദ്ര സിംഗ് ധോണിയെ ആറാം നമ്പറില്‍ കളിപ്പിക്കുക എന്നത് ഇന്ത്യക്ക് ഇനി സാധ്യമായ കാര്യമല്ല. ധോണി കൂടുതല്‍ പന്ത് കളിക്കുന്നു എന്നത് ആദ്യമായി സംഭവിക്കുന്നതല്ല. ക്വാളിറ്റി സ്പിന്നിനെതിരെ ധോണി തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ട്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും പരാജയമാണ്. ധോണി അധികസമയവും മധ്യ ഓവറുകളിലാണ് ബാറ്റ് ചെയ്യാന്‍ എത്താറുള്ളത്. കുറേ പന്തുകള്‍ പാഴാക്കി അവസാനം കത്തിക്കയറുന്ന ധോണിയുടെ സ്‌റ്റൈല്‍ ഇനി മുന്നോട്ട് പോകില്ല. പ്രായം അദ്ദേഹത്തിന്റെ ഫിനിഷിംഗിനെയും ബാധിക്കുന്നുണ്ട്. ധോണിയെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിലൂടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

ഇവര്‍ വേണം ടീമില്‍

ഇവര്‍ വേണം ടീമില്‍

ഇന്ത്യയുടെ റിസര്‍വ് താരങ്ങള്‍ മികച്ചവരാണ്. ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്ത് നില്‍ക്കുന്നുണ്ട്. പന്തിന് നാലാം സ്ഥാനത്തോ അതല്ലെങ്കില്‍ ഓപ്പണിംഗിലോ പരീക്ഷിക്കാവുന്നതാണ്. ഓപ്പണിംഗില്‍ ലെഫ്റ്റ് ഹാന്റ് റൈറ്റ് ഹാന്റ് കോമ്പിനേഷന്‍ ടീമിന് അത്യാവശ്യമാണ്. അതേസമയം കേദാര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മധ്യ ഓവറുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇവിടെ ജാദവിനെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കാനും കോലി തയ്യാറായിട്ടില്ല. ഇവിടെ ജഡേജയെ കൊണ്ടുവരുന്നതാണ് നല്ലത്. മികച്ച സ്പിന്നര്‍ കൂടിയായ ജഡേജ വേഗം കുറഞ്ഞ പിച്ചുകളില്‍ കുല്‍ദീപിനേക്കാളും അപകടകാരിയാണ്.

ഇനിയുള്ള മത്സരങ്ങള്‍

ഇനിയുള്ള മത്സരങ്ങള്‍

വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാവും. വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് കളിക്കാനാണ് സാധ്യത. അതേസമയം ജാദവിന് പകരം ദിനേഷ് കാര്‍ത്തിക് കളിച്ചേക്കും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യയുടെ മധ്യനിര ശക്തമാക്കും. അത് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിരയെ വീഴ്ത്താനുള്ള തന്ത്രങ്ങളാവും ഇംഗ്ലണ്ട് പുറത്തെടുക്കുക. ഇതിനെ പൊളിക്കാന്‍ മാറ്റങ്ങള്‍ നല്ലതാണ്.

Story first published: Monday, June 24, 2019, 15:47 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+