വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

ഫൈനലില്‍ വിന്‍ഡീസിനെയായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്

1983ലെ ഏകദിന ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് അന്നു ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ ദേവ്. ഇന്ത്യന്‍ ടീമിന്റെ അന്നത്തെ വിജയത്തെക്കുറിച്ചുളള 83യെന്ന സിനിമ ഇന്നു തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഈ സിനിമയുടെ സ്‌ക്രീനിങുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്ന വെൡപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കപില്‍.

ഇംഗ്ലണ്ടില്‍ നടന്ന അന്നത്തെ ലോകകപ്പിലെ കിരീട വിജയത്തിനു ശേഷം രാത്രിയില്‍ ഭക്ഷണം പോലും കിട്ടാതെ വെറുംവയറ്റില്‍ താനടക്കമുള്ള താരങ്ങള്‍ക്കു ഉറങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് കപില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

 രാത്രി ഭക്ഷണം ലഭിച്ചില്ല

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ നിമിഷമായിരുന്നു 83ലെ ലോകകപ്പ് നേട്ടം. ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് നയിച്ച കിരീട ഫേവറിറ്റുകള്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലിലായിരുന്നു വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് കപിലും സംഘവും ലോകത്തെ വിസ്മയിപ്പിച്ചത്.
കിരീടവിജയം ഇന്ത്യന്‍ താരങ്ങള്‍ മതിമറന്ന് ആഘോഷിച്ചതായും രാത്രി വൈകുവോളം ഇതു തുടര്‍ന്നതായും കപില്‍ പറയുന്നു. എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കവെയാണ് മുഴുവന്‍ റെസ്റ്റോറന്റുകളും അപ്പോഴേക്കും അടച്ചിരുന്നുവെന്ന യാഥാര്‍ഥ്യം മനസ്സിലായത്. ഇതേ തുടര്‍ന്ന് ഒഴിഞ്ഞ വയറുമായി ഉറങ്ങുകയല്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. പക്ഷെ ആര്‍ക്കും തന്നെ അതില്‍ നിരാശയോ വിഷമമോ ഇല്ലായിരുന്നു. കാരണം ലോകകപ്പ് വിജയവുമായി രാജ്യം ചരിത്രം കുറിച്ചതിന്റെ ആഹ്ലാദം എല്ലാവരുടെയും മനസ്സില്‍ അലയടിച്ചിരുന്നതായും കപില്‍ വിശദമാക്കി.

 ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം

ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന
പ്രശസ്തമായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ വിന്‍ഡീസിനെ 43 റണ്‍സിനു തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റണ്‍സിനു പുറത്തായപ്പോള്‍ വിന്‍ഡീസ് അനായാസം ജയിച്ചു കയറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 38 റണ്‍സെടുത്ത കെ ശ്രീകാന്തായിരുന്നു ഇന്ത്യയുടെ ചടോപ്‌സ്‌കോറര്‍. സന്ദീപ് പാട്ടീല്‍ 27ഉം മൊഹീന്ദര്‍ അമര്‍നാഥ് 26ഉം റണ്‍സെടുത്ത് പുറത്തായി. നായകന്‍ കപിലിന് 15 റണ്‍സാണ് എടുക്കാനായത്.
വാലറ്റത്ത് മദന്‍ ലാല്‍ (17), സയ്ദ് കിര്‍മാനി (14) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.
മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ വിന്‍ഡീസിനെ ഇന്ത്യ തകര്‍ക്കുകയായിരുന്നു. വെറും 140 റണ്‍സിന് വിന്‍ഡീസിന്റെ റണ്‍ചേസ് അവസാനിച്ചു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മദന്‍ ലാലും മൊഹീന്ദര്‍ അമര്‍നാഥും ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ത്തത്.

 കപിലിന്റെ റോളില്‍ രണ്‍വീര്‍ സിങ്

83യെന്ന വിവിധ ഭാഷകളിലായി ഇറങ്ങിയ സിനിമയില്‍ കപില്‍ ദേവിന്റെ റോള്‍ അഭിനയിച്ചിരിക്കുന്നത് ബോളിവുഡിലെ യുവ നടന്‍ രണ്‍വീര്‍ സിങാണ്. ഹിറ്റ് സിനിമുകളൊരുക്കിയ കബീര്‍ ഖാനാണ് 83 സംവിധാനം ചെയ്തിരിക്കുന്നത്. 1983ലെ ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ താരങ്ങളുമായും സാമ്യമുള്ളവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ടീമിലുണ്ടായിരുന്ന കളിക്കാരുടെയും അപരന്‍മാരെ 83യെന്ന സിനിമയില്‍ കാണാം.
തിയേറ്ററുകളില്‍ ഇന്നു (ഡിസംബര്‍ 24) റിലീസ് ചെയ്ത സിനിമയെക്കുറിച്ച് ഗംഭീര റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ചരിത്രവുമായി നീതി പുലര്‍ത്തിയ വളരെ മികച്ച ചിത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍.

Story first published: Friday, December 24, 2021, 13:56 [IST]
Other articles published on Dec 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X