വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അയ്യര്‍ ഗ്രേറ്റാവും, ടീം ഇന്ത്യക്കു വേണം... കൈവിടരുത് യുവതാരത്തെ, ഇതാ കാരണങ്ങള്‍

ശ്രേയസ് മികച്ച പ്രകടനമാണ് ഏകദിന പരമ്പരയില്‍ നടത്തിയത്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് ശ്രദ്ധേയമായ പ്രകടനമാണ് യുവ താരം ശ്രേയസ് അയ്യര്‍ കാഴ്ചവച്ചത്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച രണ്ടു മല്‍സരങ്ങളിലും താരം ഫിഫ്റ്റിയുമായി കസറിയിരുന്നു. ഇതോടെ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ്.

കോലിക്കു വീണ്ടും റെക്കോര്‍ഡ്, പോണ്ടിങ് നാണംകെട്ടു... സച്ചിന്‍ ടോപ്പ് ഫൈവില്‍ പോലുമില്ല!! കോലിക്കു വീണ്ടും റെക്കോര്‍ഡ്, പോണ്ടിങ് നാണംകെട്ടു... സച്ചിന്‍ ടോപ്പ് ഫൈവില്‍ പോലുമില്ല!!

ഇന്ത്യക്കു നേരത്തേ തലവേദനയായിരുന്ന നാലാം നമ്പര്‍ പൊസിഷനില്‍ ആശ്രയിക്കാവുന്ന താരമാണ് താനെന്നു ശ്രേയസ് തളിയിക്കുകയും ചെയ്തു. ഇനിയുള്ള പരമ്പരകളിലും താരത്തിന് ഇന്ത്യ അവസരം നല്‍കുകയെന്നത് പ്രധാനമാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

നിര്‍ണായക പൊസിഷന്‍

നിര്‍ണായക പൊസിഷന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ണായക ബാറ്റിങ് പൊസിഷനുകളിലൊന്നാണ് നാലാം നമ്പര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പലരെയും ഈ റോളില്‍ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഒരാള്‍ക്കു പോലും പ്രതീക്ഷ കാക്കാനായില്ല.
ഈ കുറവ് നികത്താന്‍ ഏറ്റവും ശേഷിയുള്ള താരമാണ് ശ്രേയസ്. സ്പിന്നിനെ നന്നായി നേരിടാന്‍ ശേഷിയുള്ള താരത്തിനു സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സ് കളിക്കാനുള്ള ശേഷിയുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങള്‍ ശ്രേയസ് നടത്തിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി 463 റണ്‍സാണ് താരം നേടിയത്.

പന്തിനും പാണ്ഡ്യക്കും തകര്‍ത്തടിക്കാം

പന്തിനും പാണ്ഡ്യക്കും തകര്‍ത്തടിക്കാം

നാലാമനായി ശ്രേയസ് ഇറങ്ങുകയാണെങ്കില്‍ തുടര്‍ന്നു ക്രീസിലെത്തുന്ന റിഷഭ് പന്തിനും ഹര്‍ദിക് പാണ്ഡ്യക്കുമെല്ലാം തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തു കളിക്കാന്‍ ലൈസന്‍സ് ലഭിക്കും. വളരെ കൂളായി സാഹചര്യത്തിന് അനുസരിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രേയസിനു കഴിയും. എന്നാല്‍ പന്തും പാണ്ഡ്യയും ആക്രമണോത്സുക ശൈലിയുടെ വക്താക്കളാണ്.
ടീം സ്‌കോറിന് അടിത്തറയിടുകയാണ് ശ്രേയസിന്റെ ചുമതലയെങ്കില്‍ അതിവേഗം റണ്‍സ് അടിച്ചുകൂട്ടുകയന്നതാണ് പന്തിന്റെയും പാണ്ഡ്യയുടെയും ചുമതല. ഇന്ത്യ എയ്ക്കും മുംബൈക്കും വേണ്ടി നിരവധി മല്‍സരങ്ങളില്‍ മൂന്നും നാലു പൊസിഷനുകളില്‍ ശ്രേയസ് കളിച്ചിട്ടുണ്ട്. 40 ശരാശരിയില്‍ 2624 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

സമ്മര്‍ദ്ദങ്ങില്‍ തളരില്ല

സമ്മര്‍ദ്ദങ്ങില്‍ തളരില്ല

സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ശ്രേയസിന്റെ മറ്റൊരു പ്ലസ് പോയിന്റ്. നേരത്തേ എംഎസ് ധോണി അഞ്ചും ആറും പൊസിഷനുകളില്‍ ഇറങ്ങി പല തവണ മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിന്റെ രക്ഷകനായിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായിരുന്ന താരം ടീമിനെ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യിക്കുന്നതിനും ചുക്കാന്‍ പിടിച്ചിരുന്നു.
ടീമിന്റെ ഉപദേഷ്ടാവായിരുന്ന മുന്‍ ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നിവരുടെ സാന്നിധ്യം അന്ന് ശ്രേയസിനെ ഏറെ സഹായിച്ചിരുന്നു. 24 വയസ്സ് മാത്രമേയുള്ളൂവെങ്കിലും 30 കാരന്റെ പക്വതയാണ് ശ്രേയസ് കളിക്കളത്തില്‍ കാഴ്ചവയ്ക്കുന്നത്. ദീര്‍ഘകാലത്തേക്കു ടീം ഇന്ത്യക്കു തുണയാവാന്‍ മിടുക്കുള്ള താരം കൂടിയാണ് അദ്ദേഹം.

Story first published: Thursday, August 15, 2019, 13:50 [IST]
Other articles published on Aug 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X